Connect with us

Kerala

കോന്നി മെഡിക്കല്‍ കോളജിന് എംബിബിഎസ് പ്രവേശനത്തിന് അനുമതി

100 എംബിബിഎസ് സീറ്റുകളിലേക്ക് പ്രവേശനം നടത്താനാണ് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ അനുമതി നല്‍കിയിരിക്കുന്നത്.

Published

|

Last Updated

പത്തനംതിട്ട|  കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് എംബിബിഎസ് പ്രവേശനം നടത്താന്‍ അനുമതി. 100 എംബിബിഎസ് സീറ്റുകളിലേക്ക് പ്രവേശനം നടത്താനാണ് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ അനുമതി നല്‍കിയിരിക്കുന്നത്.

ആശുപത്രിയില്‍ മതിയായ സൗകര്യമില്ലെന്ന് കാണിച്ച് നേരത്തെ നല്‍കിയ അപേക്ഷ കമ്മിഷന്‍ തള്ളിയിരുന്നു. പോരായ്മകള്‍ പരിഹരിച്ച് വീണ്ടും സമര്‍പ്പിച്ച അപേക്ഷയിലാണ് അംഗീകാരം ലഭിച്ചത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ സീറ്റുകളിലേക്ക് പ്രവേശനം നടത്താനാകുമെന്നാണ് കരുതുന്നത്.

Latest