Kerala
കൊച്ചിയിലെ അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി ഒളിവില്‍
കുട്ടിയുടെ സ്വകാര്യഭാഗത്ത് വേദനയുണ്ടെന്ന് മാതാപിതാക്കളെ അറിയിച്ചതിനെ തുടര്‍ന്നാണ് വിവരം പുറത്തറിയുന്നത്.
കൊച്ചി| കൊച്ചി എളമക്കരയിലെ അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി. രക്ഷിതാക്കളാണ് പോലീസില്‍ പരാതി നല്‍കിയത്. കുട്ടിയുടെ സ്വകാര്യഭാഗത്ത് വേദനയുണ്ടെന്ന് മാതാപിതാക്കളെ അറിയിച്ചതിനെ തുടര്‍ന്നാണ് വിവരം പുറത്തറിയുന്നത്.
സംഭവത്തില്‍ പോക്‌സോ പ്രകാരം 20കാരനെ പ്രതിചേര്‍ത്ത് പോലീസ് കേസെടുത്തു. അങ്കണവാടിയില്‍ സ്ഥിരമായി എത്തുന്ന 20കാരനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നതെന്ന് പോലീസ് അറിയിച്ചു. പ്രതി ഒളിവിലാണെന്നും ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാണെന്നും പോലീസ് അറിയിച്ചു.
Content Highlights:
A POCSO case has been registered against a 20-year-old youth for allegedly assaulting a three-year-old girl at an Anganwadi in Elamakkara, Kochi. The incident came to light after the child complained of pain to her parents, who subsequently filed a complaint. The accused is currently absconding.







