Connect with us

From the print

കെ എം ബഷീര്‍ കൊല; ശ്രീറാം വെങ്കിട്ടരാമന്റെ പാസ്സ്‌പോര്‍ട്ട് പുതുക്കാനുള്ള ഹരജിയില്‍ മൂന്നിന് വിധി

നിലവില്‍ തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് വിദേശ യാത്രക്കായി പാസ്സ്‌പോര്‍ട്ട് പുതുക്കാന്‍ അനുമതി തേടിക്കൊണ്ട് സമര്‍പ്പിച്ച ഹരജിയില്‍ അടുത്ത മാസം മൂന്നിന് വിധി പറയും.

നിലവില്‍ തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

 

---- facebook comment plugin here -----

Latest