Connect with us

Kerala

കിഫ്ബി: ഇ ഡി നടപടിക്കെതിരെ തോമസ് ഐസക് ഹൈക്കോടതിയില്‍

സമന്‍സ് പിന്‍വലിക്കാനും തുടര്‍ നടപടികള്‍ വിലക്കാനും കോടതി ഇടപെടണമെന്ന് ഹരജിയില്‍ ആവശ്യം.

Published

|

Last Updated

തിരുവനന്തപുരം | കിഫ്ബി വിഷയത്തില്‍ ഇ ഡി നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സംസ്ഥാന മുന്‍ ധനമന്ത്രി തോമസ് ഐസക്. സമന്‍സ് പിന്‍വലിക്കാനും തുടര്‍ നടപടികള്‍ വിലക്കാനും കോടതി ഇടപെടണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ സമന്‍സുകള്‍ നിയമവിരുദ്ധമാണ്. ലഭിച്ച രണ്ട് നോട്ടീസുകളിലും കുറ്റമെന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.

കിഫ്ബിയോ താനോ നടത്തിയ ഫെമ ലംഘനം എന്തെന്ന് നിര്‍വചിച്ചിട്ടില്ല. കുറ്റമെന്താണെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇ ഡിയുടെ പരിധിക്ക് പുറത്താണ്. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ നിയമവിധേയമാണെന്നും ഐസക് ഹരജിയില്‍ വ്യക്തമാക്കി.

Latest