Connect with us

Malappuram

കേരള മുസ്ലിം ജമാഅത്ത് ജില്ല നേതൃ സംഗമം ഞായറാഴ്ച

അമ്പത് നിര്‍ധനരായ കാന്‍സര്‍, കിഡ്‌നി രോഗികള്‍ക്ക് ചികില്‍സാ സഹായധനസഹായവുമായി ഹെല്‍പ്പ് ആന്റ് ക്വാളിറ്റി കെയര്‍ ഫൗണ്ടേഷന്‍ രംഗത്ത്

Published

|

Last Updated

മലപ്പുറം  \ നവ കര്‍മ്മപദ്ധതികളുടെ പഠനവും പ്രയോഗവല്‍ക്കരണവും ലക്ഷ്യമാക്കി
നടത്തുന്ന സംയുക്ത നേതൃസംഗമം ഞായറാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് രണ്ടുമണിമുതല്‍ അഞ്ചുമണിവരെ മലപ്പുറം കോട്ടപ്പടി ബൈപ്പാസ് റോഡ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ താജുല്‍ ഉലമ നഗരിയില്‍ നടക്കും. കേരള മുസ്ലിം ജമാഅത്ത് ,എസ് വൈ എസ് , എസ്എസ്എഫ്, എസ് ജെ എം ,എസ് എം എ തുടങ്ങിയ വര്‍ഗ്ഗ ബഹുജന സംഘടനകളുടെ ജില്ലാ പ്രവര്‍ത്തക സമിതിയംഗ ങ്ങളാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമിയുടെ അധ്യക്ഷതയില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരി,ഊരകം അബ്ദുറഹ്മാന്‍ സഖാഫി , കെ.പി. ജമാല്‍ കരുളായി , ബശീര്‍ ചെല്ലക്കൊടി പ്രസംഗിക്കും.

 

രോഗികള്‍ക്കാശ്വാസമേകി ഹെല്‍പ്പ് ആന്റ് ക്വാളിറ്റി കെയര്‍ ഫൗണ്ടേഷന്‍

മലപ്പുറം: അമ്പത് നിര്‍ധനരായ കാന്‍സര്‍, കിഡ്‌നി രോഗികള്‍ക്ക് ചികില്‍സാ സഹായധനസഹായവുമായി ഹെല്‍പ്പ് ആന്റ് ക്വാളിറ്റി കെയര്‍ ഫൗണ്ടേഷന്‍ രംഗത്ത്. കേരള മുസ്ലിം ജമാഅത്ത് ജില്ലാ സാമൂഹ്യക്ഷേമ വിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റാണിത് നല്‍കുന്നത്. മലപ്പുറം കോട്ടപ്പടി ബൈപ്പാസ് റോഡില്‍ സജ്ജമാക്കുന്ന താജുല്‍ ഉലമ നഗരിയിലെ മുസ്ലിം ജമാഅത്ത് ജില്ല നേതൃസംഗമത്തില്‍ ഇതിന്റെ വിതരണോദ്ഘാടനം
കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വക്കറ്റ് എം കെ സക്കീര്‍ നിര്‍വ്വഹിക്കും. ജില്ല ഉപാധ്യക്ഷന്‍ പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍ അധ്യക്ഷതവഹിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, വടശ്ശേരി ഹസ്സന്‍ മുസ്ലിയാര്‍, കെ കെ എസ് തങ്ങള്‍
ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ കെ.ടി.അബ്ദുറഹ്മാന്‍ , സി കെ യു മൗലവി മോങ്ങം, അലിയാര്‍ കക്കാട് , പി എസ് കെ ദാരിമി എടയൂര്‍, അലവിക്കുട്ടി ഫൈസി എടക്കര ,യൂസുഫ് ബാഖവി മാറഞ്ചേരി, മുഹമ്മദ് പറവൂര്‍, സയ്യിദ് ജലാലുദ്ധീന്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് സൈനുല്‍ ആബിദിന്‍ തങ്ങള്‍ മൂച്ചിക്കല്‍ ,
സി കെ സക്കീര്‍ അരിമ്പ്ര, മുഈനുദ്ദീന്‍ സഖാഫി ,അനസ് അരീക്കോട് , പറവൂര്‍ കുഞ്ഞഹമ്മ സഖാഫി , മുഹമ്മദ് സാദിഖ് തെന്നല ,സൈതലവി ഹിഷാമി,മുഹമ്മദലി മുസ്ലിയാര്‍, അസീസ് ഹാജി പുളിക്കല്‍ സുലൈമാന്‍ ഇന്ത്യന്നൂര്‍ സംബന്ധിക്കും

 

Latest