Connect with us

National

ഇഡി കസ്റ്റഡിയിലിരുന്ന് വീണ്ടും ഉത്തരവിറക്കി കെജ്രിവാള്‍; സൗജന്യ മരുന്നും പരിശോധനകളും തുടരാന്‍ നിര്‍ദേശം

ജനങ്ങള്‍ക്കൊപ്പം എക്കാലവും ഉണ്ടാകുമെന്നും അവരുടെ ആരോഗ്യം എന്നും പ്രഥമ പരിഗണനയിലാണെന്നും കെജ്‌രിവാള്‍ അറിയിച്ചതായും സൗരവ് ഭരദ്വാജ് പറഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി| മദ്യനയ അഴിമതിക്കേസില്‍ ഇഡി കസ്റ്റഡിയിലിരിക്കെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വീണ്ടും ഉത്തരവിറക്കിയെന്ന് മന്ത്രി സൗരവ് ഭരദ്വാജ്. ഡല്‍ഹിയില്‍ സൗജന്യ മരുന്നും, പരിശോധനകളും തുടരാന്‍ കെജ്രിവാള്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി സൗരവ് അറിയിച്ചു. ജനങ്ങള്‍ക്കൊപ്പം എക്കാലവും ഉണ്ടാകുമെന്നും അവരുടെ ആരോഗ്യം എന്നും പ്രഥമ പരിഗണനയിലാണെന്നും കെജ്‌രിവാള്‍ അറിയിച്ചതായും സൗരവ് ഭരദ്വാജ് പറഞ്ഞു.

നേരത്തെ ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട ഉത്തരവ് കസ്റ്റഡിയിലിരിക്കെ കെജ്രിവാള്‍ പുറത്തിറക്കിയെന്ന് മന്ത്രി അതിഷി മെര്‍ലേനയും പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അരവിന്ദ് കെജ്രിവാളിന് സര്‍ക്കാര്‍ ഉത്തരവ് തയ്യാറാക്കാന്‍ സാധിക്കുന്ന സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ലെന്ന് ഇഡി വ്യക്തമാക്കിയിരുന്നു.

അതേസമയം അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞ് പ്രതിഷേധിച്ച ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. എഎപി വനിത പ്രവര്‍ത്തകരെയടക്കം പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധം തടയാന്‍ മുന്‍കരുതലുമായി പട്ടേല്‍ ചൗക്ക് മെട്രോ സ്റ്റേഷന് ചുറ്റും പോലീസ് നിലയുറപ്പിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള ലോക് കല്യാണ്‍ മെട്രോ സ്റ്റേഷനും സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് മെട്രോ സ്റ്റേഷനും അടച്ചു.

ഇഡി കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കെ.കവിതയെയും കെജ്രിവാളിനെയും ഒരുമിച്ചിരുത്തിയാണ് ഇഡി ചോദ്യം ചെയ്യുന്നത്. കവിതയുടെ കസ്റ്റഡി ഇന്ന് അവസാനിക്കും. ചോദ്യംചെയ്യലിനോട് കെജ്രിവാള്‍ സഹകരിക്കുന്നില്ലെന്ന് ഇ.ഡി വൃത്തങ്ങള്‍ വ്യക്തമാക്കി. കവിതയുടെ കസ്റ്റഡി കാലാവധി കഴിയുംമുമ്പ് പ്രധാന ചോദ്യങ്ങളും സംശയങ്ങളും ഇരുവരെയും ഒരുമിച്ചിരുത്തി ചോദിക്കാനാണ് ഇ.ഡിയുടെ ശ്രമം.ചോദ്യം ചെയ്യലിനോട് കെജ്രിവാള്‍ സഹകരിക്കുന്നില്ലെന്നാണ് ആരോപണം. കെജ്രിവാളിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എഎപിഹോളി ആഘോഷത്തില്‍ നിന്ന് വിട്ടുനിന്നു. മദ്യനയ അഴിമതിക്കേസില്‍ വ്യാഴാഴ്ചയാണ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.

 

 

 

 

---- facebook comment plugin here -----

Latest