Kozhikode
ജാമിഉല്‍ ഫുതൂഹില്‍ പെരുന്നാള്‍ നിസ്‌കാരത്തിന് കാന്തപുരം നേതൃത്വം നല്‍കും
ചെറിയ പെരുന്നാള്‍ നിസ്‌കാരത്തിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കും.

നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹ് മസ്ജിദില്‍ ചെറിയ പെരുന്നാള്‍ നിസ്‌കാരത്തിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കും.
രാവിലെ 7.30നാണ് നിസ്‌കാരം. ശേഷം കാന്തപുരം വിശ്വാസികള്‍ക്ക് പെരുന്നാള്‍ സന്ദേശം നല്‍കും.
ജാമിഉല്‍ ഫുതൂഹില്‍ വിപുലമായി നടത്തപ്പെട്ട ഈ വര്‍ഷത്തെ റമസാന്‍ പരിപാടികളുടെ ഔദ്യോഗിക സമാപനം കൂടിയാകും പെരുന്നാള്‍ സംഗമം. പെരുന്നാള്‍ പരിപാടികളില്‍ പ്രമുഖ പണ്ഡിതന്മാര്‍ സംബന്ധിക്കും.
---- facebook comment plugin here -----