Connect with us

Kerala

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് കുത്തേറ്റു

ഇയാളെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

|

Last Updated

കണ്ണൂര്‍| കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. കോട്ടയം സ്വദേശിയായ മനുവിനാണ് പരുക്കേറ്റത്. ഇയാളെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തര്‍ക്കത്തിനിടെ എറണാകുളം സ്വദേശി അപ്പുവാണ് മനുവിനെ കുത്തിയതെന്നാണ് വിവരം. സംഭവത്തില്‍ ജയില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

അതിനിടെ കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലില്‍ തടവുകാരന്റെ മര്‍ദനമേറ്റ് ജയില്‍ ഉദ്യോഗസ്ഥനും പരുക്കേറ്റു. പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സുഹൈലാണ് അസി പ്രിസണ്‍ ഓഫീസര്‍ ചില്‍നേഷ് ചന്ദ്രനെ ആക്രമിച്ചത്. സംഭവത്തില്‍ അസി. സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.

Content Highlights:
A Kaapa inmate named Manu was stabbed during a clash at Kannur Central Jail and admitted to Pariyaram Medical College. Inmate Appu is suspected in the attack. Separately, a prison officer was assaulted by inmate Suhail at Kannur Special Sub Jail. Kannur Town Police registered a case on the incident.

---- facebook comment plugin here -----

Latest