Connect with us

Kerala

കല രാജുവിനെ തട്ടിക്കൊണ്ടുപോയെന്ന കേസ്; സിപിഎം നേതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കല രാജുവിനെ സിപിഎം ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ് ചെയ്തതെന്നും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നുമാണ് നേതാക്കളുടെ വാദം.

Published

|

Last Updated

കൊച്ചി|കൂത്താട്ടുകുളം നഗരസഭയിലെ കൗണ്‍സിലര്‍ കല രാജുവിനെ തട്ടിക്കൊണ്ടു പോയെന്ന കേസില്‍ സിപിഎം ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുളളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കല രാജുവിനെ സിപിഎം ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ് ചെയ്തതെന്നും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നുമാണ് സിപിഎം നേതാക്കളുടെ വാദം.

രാഷ്ട്രീയസമ്മര്‍ദത്താല്‍ ആകാം കല രാജു തട്ടിക്കൊണ്ടു പോയ പരാതി നല്‍കിയത് എന്ന വാദവും ജാമ്യാപേക്ഷയില്‍ ഉയര്‍ത്തിയിട്ടുണ്ട്. കേസില്‍ നേരത്തെ നാല് സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയത്തിനിടെ തന്നെ പാര്‍ട്ടി നേതാക്കള്‍ കടത്തിക്കൊണ്ടുപോവുകയായിരുന്നുവെന്ന് സിപിഎം കൗണ്‍സിലര്‍ കല രാജു വ്യക്തമാക്കിയിരുന്നു. സ്ത്രീയെന്ന പരിഗണന നല്‍കിയില്ല. പൊതുജനമധ്യത്തില്‍ വസ്ത്രം വലിച്ചുകീറി. കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായും വാഹനത്തിലേക്ക് വലിച്ചിഴച്ചാണ് കൊണ്ടുപോയതെന്നും കല രാജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

 

 

---- facebook comment plugin here -----

Latest