silverline
ചെങ്ങന്നൂരില്‍ കെ റെയില്‍ കല്ലിടല്‍ തടഞ്ഞു; എട്ട് പേര്‍ അറസ്റ്റില്‍
തുടര്‍ന്ന് പോലീസ് സഹായത്തോടെ പാടശേഖരത്തില്‍ കല്ലിട്ടു.
ചെങ്ങന്നൂര്‍ | എം സി റോഡിന് സമീപം മുളക്കുഴയില്‍ സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതിക്ക് വേണ്ടിയുള്ള കല്ലിടല്‍ തടഞ്ഞ് നാട്ടുകാര്‍. എട്ട് പേരെ അറസ്റ്റ് ചെയ്തു. സ്ത്രീകള്‍ അടക്കമുള്ള പ്രതിഷേധക്കാരും പോലീസും നേരിയ സംഘര്‍ഷാവസ്ഥയുണ്ടായി.
തുടര്‍ന്ന് പോലീസ് സഹായത്തോടെ പാടശേഖരത്തില്‍ കല്ലിട്ടു. മേഖലയില്‍ കല്ലിടലിനെതിരെ ഒരാഴ്ചയായി പ്രതിഷേധമുണ്ട്. കഴിഞ്ഞ ദിവസം കെ റെയില്‍ സംഘത്തെ നാട്ടുകാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ഇന്ന് പോലീസ് സന്നാഹത്തോടെ കല്ലിടാനെത്തുകയായിരുന്നു. ജനവാസ മേഖലകളിലൂടെയാണ് ഇവിടെ കെ റെയില്‍ കടന്നുപോകുന്നത്.







