Connect with us

Kerala

തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രന് തിരിച്ചടി; നേരിട്ട് ഹാജരാകണമെന്ന് കോടതി

മുഴുവന്‍ പ്രതികളും നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കെട്ടിച്ചമച്ച കേസാണെന്ന് കാണിച്ച് സുരേന്ദ്രന്‍ വിടുതല്‍ ഹരജി സമര്‍പ്പിക്കുകയായിരുന്നു.

Published

|

Last Updated

കാസര്‍കോട്  | മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി ജെ പി അധ്യക്ഷന്‍ കെ സുരേന്ദ്രന് തിരിച്ചടി. കേസില്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. കാസര്‍കോട് ജില്ല സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.

ഈ മാസം 25നാണ് പ്രതികള്‍ ഹാജരാകേണ്ടത്.സുരേന്ദ്രന്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കെട്ടിച്ചമച്ച കേസാണെന്ന് കാണിച്ച് സുരേന്ദ്രന്‍ വിടുതല്‍ ഹരജി സമര്‍പ്പിക്കുകയായിരുന്നു.

ബി എസ് പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം കോഴ നല്‍കിയെന്നാണ് കേസ്. 2023 ജനുവരി 10നാണ് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സുരേന്ദ്രനാണ് കേസിലെ ഒന്നാം പ്രതി.യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, ബി ജെ പി മുന്‍ ജില്ല പ്രസിഡന്റ് കെ ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ. മണികണ്ഠ റൈ, ലോകേഷ് നോഡ എന്നിവരാണ് മറ്റ് പ്രതികള്‍.

 

Latest