Connect with us

gujrat- himachal assembly result

ഹിമാചലിലെ കോൺഗ്രസിന്റെ അത്യുജ്ജ്വല പോരാട്ടം ഇന്ത്യയുടെ പ്രതീക്ഷയാണെന്ന് കെ സുധാകരൻ

ആം ആദ്മി പാർട്ടിയുടെ സാന്നിധ്യം ഇല്ലായിരുന്നെങ്കിൽ ഗുജറാത്തിലെ ചിത്രവും മറ്റൊന്നായേനെ.

Published

|

Last Updated

തിരുവനന്തപുരം | പണക്കൊഴുപ്പും വർഗീയ പ്രചാരണങ്ങളും കൊണ്ട് ജനവിധിയെ അട്ടിമറിക്കുന്ന ബി ജെ പിയുടെ നാണംകെട്ട രാഷ്ട്രീയ കാലത്ത് ഹിമാചൽ പ്രദേശിലെ കോൺഗ്രസിന്റെ അത്യുജ്ജ്വല പോരാട്ടം ഇന്ത്യയുടെ പ്രതീക്ഷയാണെന്ന് കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ. കോൺഗ്രസ് പ്രതിപക്ഷത്തിരുന്ന രണ്ട് സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. അതിൽ ഒരു സംസ്ഥാനത്തിന്റെ ഭരണം ബിജെപിയിൽ നിന്ന് പിടിച്ചെടുക്കാൻ കോൺഗ്രസിന് കഴിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഭരണവിരുദ്ധ വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിയെ അധികാരത്തിൽ നിലനിർത്താനായി കളത്തിൽ ഇറങ്ങിയ അവരുടെ തന്നെ മറ്റൊരു രൂപമായ ആം ആദ്മി പാർട്ടിയുടെ സാന്നിധ്യം ഇല്ലായിരുന്നെങ്കിൽ ഗുജറാത്തിലെ ചിത്രവും മറ്റൊന്നായേനെ.

ബി ജെ പി ദേശീയ അധ്യക്ഷന്റെ സംസ്ഥാനം തന്നെ തിരിച്ചുപിടിച്ച്, കോൺഗ്രസ് ഇല്ലാതായെന്ന മാധ്യമ – സി പി എം – സംഘപരിവാർ സഖ്യത്തിന്റെ നെറികെട്ട പ്രചാരണങ്ങൾക്ക് തിരിച്ചടി കൊടുത്ത ഹിമാചൽ പ്രദേശിലെ കോൺഗ്രസ് നേതൃത്വത്തിനും പ്രവർത്തകർക്കും ഹൃദയാഭിവാദ്യങ്ങളെന്നും സുധാകരൻ പറഞ്ഞു.
---- facebook comment plugin here -----

Latest