Connect with us

k rail

കെ റെയില്‍ പദ്ധതി കേരളത്തെ തകര്‍ക്കും: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

സാധാരണ ജനങ്ങള്‍ക്ക് യാതൊരുവിധ പ്രയോജനവും ചെയ്യാത്ത പദ്ധതി ആയതിനാല്‍ ഇതിനെ യു ഡി എഫ് ശക്തമായി എതിര്‍ക്കും

Published

|

Last Updated

പത്തനംതിട്ട | കെ റെയില്‍ പദ്ധതി കേരളത്തിന്റെ പരിസ്ഥിയേയും സാമ്പത്തിക സ്ഥിതിയേയും തകര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. യു ഡി എഫ് ജില്ലാ കണ്‍വന്‍ഷന്‍ പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണ ജനങ്ങള്‍ക്ക് യാതൊരുവിധ പ്രയോജനവും ചെയ്യാത്ത പദ്ധതി ആയതിനാല്‍ ഇതിനെ യു ഡി എഫ് ശക്തമായി എതിര്‍ക്കും. പശ്ചിമഘട്ട മലനിരകളെ ഇടിച്ചുനിരത്തിയാല്‍ മാത്രമെ പദ്ധതിക്ക് ആവശ്യമായ കരിങ്കല്ലുകള്‍ ലഭിക്കുകയുള്ളു. ധാരാളം കുടുംബങ്ങളെ വഴിയാധാരമാക്കുന്ന പദ്ധതിയാണിത്. 145 ഹെക്ടര്‍ നെല്‍വയലുകള്‍ നികത്തേണ്ടിവരുന്ന ഈ പദ്ധതിയുടെ സാമൂഹിക ആഘാതം പഠനങ്ങള്‍ പോലും നടത്താതെയാണ് കെ റെയില്‍ നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

യു ഡി എഫിന്റെ രാഷ്ട്രീയ അടിത്തറ ശക്തമാക്കുകയും രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്ന രാഷ്ട്രീയ സംവിധാനമാക്കിമാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

Latest