Connect with us

Kozhikode

ജോബ് ഫെയര്‍ ഈ മാസം 20ന്

നോളജ് സിറ്റിയുടെ പരിസരത്തെ 40 ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്ക് തൊഴിലവസരമൊരുക്കാനാണ് ജോബ് ഫെയര്‍.

Published

|

Last Updated

നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റി സുസ്ഥിര ഗ്രാമ വികസന പദ്ധതിയുടെ ഭാഗമായി ജോബ് ഫെയര്‍ (തൊഴില്‍ മേള) സംഘടിപ്പിക്കുന്നു. നോളജ് സിറ്റിയുടെ പരിസരത്തെ 40 ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്ക് തൊഴിലവസരമൊരുക്കാനാണ് ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നത്.

ഈ മാസം 20ന് ശനിയാഴ്ച രാവിലെ ഒമ്പതിന് മര്‍കസ് ലോ കോളജില്‍ വെച്ചാണ് ഇന്റര്‍വ്യൂ നടക്കുന്നത്. എന്‍ജിനീയറിംഗ്, ഹോസ്പിറ്റാലിറ്റി, മാനേജ്മെന്റ്, അധ്യാപനം, അക്കൗണ്ട്സ്, മാര്‍ക്കറ്റിംഗ്, ഓഫീസ് അസിസ്റ്റന്റ്, എച്ച് ആര്‍ തുടങ്ങിയ 100ല്‍ പരം അവസരങ്ങളിലേക്കാണ് അഭിമുഖം.

വിശദ വിവരങ്ങള്‍ക്ക് 7034 022 061 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

 

Latest