Connect with us

Saudi Arabia

ഹജ്ജ്, ഉംറ സേവന സമ്മേളനത്തിനും പ്രദര്‍ശനത്തിനും ജനുവരിയില്‍ ജിദ്ദ വേദിയാകും

ജനുവരി എട്ട് മുതല്‍ 11 വരെ ജിദ്ദയിലെ സൂപ്പര്‍ഡോമിലാണ് പരിപാടി.

Published

|

Last Updated

ജിദ്ദ | സഊദി അറേബ്യയുടെ ഹജ്ജ് ഉംറ സേവനമേഖലയിലെ ഗുണപരമായ പദ്ധതികള്‍ ലോകത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഹജ്ജ്-ഉംറ സേവന സമ്മേളനവും പ്രദര്‍ശനവും ജിദ്ദയില്‍ നടക്കും. സല്‍മാന്‍ രാജാവിന്റെ രക്ഷാകര്‍തൃത്വത്തില്‍ ഹജ്ജ്, ഉംറ മന്ത്രാലയം സംഘടിപ്പിക്കുന്ന നാല് ദിവസത്തെ പരിപാടിക്ക് ജനുവരി 8 മുതല്‍ 11 വരെ ജിദ്ദയിലെ സൂപ്പര്‍ഡോമാണ് വേദിയാകുന്നത്. സഊദി പരിവര്‍ത്ത പദ്ധതിയായ വിഷന്‍ 2030 ന്റെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

താമസം, ലോജിസ്റ്റിക്സ്, ആരോഗ്യ സംരക്ഷണം, ഗതാഗതം, സാങ്കേതികവിദ്യ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ജലം, ഊര്‍ജ പരിഹാരങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങള്‍ നാല് ദിവസത്തെ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. ഹജ്ജ്, ഉംറ മേഖലയിലെ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും മത്സരശേഷി വര്‍ധിപ്പിക്കുക, ഹജ്ജ് , ഉംറ സേവന നിലവാരം വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും സമ്മേളനത്തിനുണ്ട്. ഹജ്ജ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍, ഹജ്ജ് മിഷനുകള്‍, വിവിധ സേവന ദാതാക്കള്‍, സംരംഭകര്‍, എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

കഴിഞ്ഞ വര്‍ഷത്തെ ഹജ്ജ്, ഉംറ സമ്മേളനത്തില്‍ 360 സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ പങ്കെടുത്തിരുന്നു. ഹജ്ജ്, ഉംറ മേഖലയില്‍ 200-ലധികം കരാറുകളിലും ഒപ്പുവെച്ചിരുന്നു.

 

Latest