Kerala
സഹകരണ മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് വര്‍ധിപ്പിച്ചു
25 പൈസ മുതല്‍ 50 പൈസ വരെയാണ് വിവിധ നിക്ഷേപ പദ്ധതികള്‍ക്കുള്ള പലിശ വര്‍ധിപ്പിച്ചത്.
മലപ്പുറം| സഹകരണ മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് വര്‍ധിപ്പിച്ചു. മന്ത്രി വി. എന്‍ വാസവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് ഉയര്‍ത്തിയതിന്റെ പശ്ചാത്തലത്തിലാണ് നിരക്ക് വര്‍ധന. 25 പൈസ മുതല്‍ 50 പൈസ വരെയാണ് വിവിധ നിക്ഷേപ പദ്ധതികള്‍ക്കുള്ള പലിശ വര്‍ധിപ്പിച്ചത്.
നിക്ഷേപങ്ങളുടെ കാലാവധിക്ക് അനുസരിച്ചാണ് പലിശ നിരക്ക് നിശ്ചയിക്കുന്നത്. സംസ്ഥാന സഹകരണ ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍, സര്‍വീസ് സഹകരണ ബാങ്കുകള്‍, കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ തുടങ്ങി എല്ലാ മേഖലയിലും പലിശ നിരക്കില്‍ മാറ്റങ്ങള്‍ വരും.







