Connect with us

Kerala

വയനാട്ടില്‍ നിന്നും അമ്മയെയും അഞ്ച് മക്കളേയും കാണാതായ സംഭവം; പോലീസ് കോഴിക്കോട് ഫറോക്കിലേക്ക്

വിമിജയുടെ മൊബൈലില്‍ നിന്നുള്ള ഒടുവിലെ സിഗ്‌നല്‍ കോഴിക്കോട് ജില്ലയിലെ ഫറോക്കില്‍ നിന്നായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്

Published

|

Last Updated

വയനാട്  | വയനാട്ടില്‍ കാണാതായ അമ്മയെയും അഞ്ച് മക്കളെയും ഇനിയും കണ്ടെത്താനായില്ല. അതേ സമയം കാണാതായ വിമിജയുടെ മൊബൈലില്‍ നിന്നുള്ള ഒടുവിലെ സിഗ്‌നല്‍ കോഴിക്കോട് ജില്ലയിലെ ഫറോക്കില്‍ നിന്നായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ വയനാട് കമ്പളക്കാട് പോലീസ് ഫറോക്കിലേക്ക് പുറപ്പെട്ടു. വിമിജയുടെ ഭര്‍ത്താവ് ജെഷിയും പോലീസിനൊപ്പമുണ്ട്. ഈ മാസം 18 നാണ് കമ്പളക്കാട് കൂടോത്തുമ്മലില്‍ നിന്നും ചേളാരിയിലെ സ്വന്തം വീട്ടിലേക്ക് എന്ന് പറഞ്ഞാണ് കമ്പളക്കാട് നിന്ന് വിമിജ അഞ്ച് മക്കളെയും കൂട്ടി പോയത്. എന്നാല്‍ ആറ് പേരും അവിടെ എത്തിയില്ല. ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെയാണ് ഭര്‍ത്താവ് കമ്പളക്കാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

വിമിജക്കൊപ്പം മക്കളായ വൈഷ്ണവ് (12), വൈശാഖ് (11), സ്‌നേഹ (ഒന്‍പത്), അഭിജിത്ത് (അഞ്ച്), ശ്രീലക്ഷ്മി (നാല്) എന്നിവരാണ് ഉണ്ടായിരുന്നത്.

 

Latest