Connect with us

Kerala

തിരുവനന്തപുരത്ത് ജോലിക്കിടെ വടംപൊട്ടി സ്വീവേജ് ടാങ്കില്‍ വീണ് രണ്ട് തൊഴിലാളികള്‍ക്ക് ഗുരുതര പരുക്ക്

അന്‍പതടിയോളം ആഴമുള്ള കൂറ്റന്‍ സ്വീവേജ് ടാങ്കില്‍ തൊഴിലാളികളെ ഇറക്കുന്നതിനിടെ ക്രെയിനിന്റെ ഉരുക്കു വടം പൊട്ടുകയായിരുന്നു

Published

|

Last Updated

തിരുവനന്തപുരം |  വെണ്‍പാലവട്ടത്ത് നിര്‍മാണത്തിലിരിക്കുന്ന സ്വീവേജ് ടാങ്കില്‍ ജോലിക്കിടെ ഉരുക്കുവടം പൊട്ടി വീണ്ടുണ്ടായ അപകടത്തില്‍ രണ്ടു തൊഴിലാളികള്‍ക്ക് ഗുരുതര പരുക്കേറ്റു. ബംഗാള്‍ സ്വദേശി പിന്റാ (30) ജാര്‍ഖണ്ഡ് സ്വദേശി അഫ്താബ് (23) എന്നിവര്‍ക്കാണ് പരുക്കേറ്റത്.ഗുരുതര പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.അന്‍പതടിയോളം ആഴമുള്ള കൂറ്റന്‍ സ്വീവേജ് ടാങ്കില്‍ ക്രെയിനില്‍ ഹിറ്റാച്ചി ഇറക്കിയ ശേഷം തൊഴിലാളികളെ ഇറക്കുന്നതിനിടെ ക്രെയിനിന്റെ ഉരുക്കു വടം പൊട്ടുകയായിരുന്നു. അഗ്നിശമന സേനാംഗങ്ങള്‍ ഏറെ ശ്രമപ്പെട്ടാണ് ഇവരെ പുറത്തെടുത്തത്.

Latest