Connect with us

Kerala

മലമ്പുഴയിൽ ട്രെയിനിടിച്ച് പരുക്കേറ്റ കാട്ടാന ചരിഞ്ഞു

എഴുന്നേൽക്കാൻ പോലും സാധിക്കാത്ത നിലയിലായിരുന്ന ആനക്ക് വിദഗ്ധ ചികിത്സ നൽകിയെങ്കിലും ഫലമുണ്ടായില്ല. 

Published

|

Last Updated

പാലക്കാട് | മലമ്പുഴയിൽ ട്രെയിനിടിച്ച് പരിക്കേറ്റ കാട്ടാന ചരിഞ്ഞു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ആന വൈകിട്ട് അഞ്ച് മണിയോടെയാണ് ചരിഞ്ഞത്.

എഴുന്നേൽക്കാൻ പോലും സാധിക്കാത്ത നിലയിലായിരുന്ന ആനക്ക് വിദഗ്ധ ചികിത്സ നൽകിയെങ്കിലും ഫലമുണ്ടായില്ല.

മലമ്പുഴ കൊട്ടെക്കാട് ആറങ്ങോട്ട് കുളമ്പ് ഭാഗത്ത് റെയില്‍വേ പാളം മുറിച്ചു കടക്കവെയാണ് കാട്ടാനക്കൂട്ടത്തിലെ പിടിയാനക്ക് പരിക്കേറ്റത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം.

---- facebook comment plugin here -----

Latest