Connect with us

Kerala

കോട്ടയത്ത് ഫ്രാൻസിസ് ജോര്‍ജ്ജിന്റെ അപരന്മാരുടെ പത്രിക തള്ളണമെന്ന ആവശ്യവുമായി യുഡിഎഫ് രംഗത്ത്

സംഭവത്തെ തുടര്‍ന്ന് അപരന്മാരുടെ പത്രികയില്‍ ഒപ്പിട്ടവരെ നേരിട്ട് ഹാജരാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

Published

|

Last Updated

കോട്ടയം | ഫ്രാന്‍സിസ് ജോര്‍ജിന്റെ അപരന്മാരുടെ പത്രിക തള്ളണമെന്ന ആവശ്യവുമായി യുഡിഎഫ് രംഗത്ത്. കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഫ്രാന്‍സിസ് ജോര്‍ജിന്റെ അപരന്മാരുടെ പത്രികയില്‍ പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമാണെന്നും പത്രിക പൂര്‍ണമായി പൂരിപ്പിച്ചിട്ടില്ലെന്നുമാണ് യുഡിഎഫ് ആരോപിക്കുന്നത്.

സംഭവത്തെ തുടര്‍ന്ന് അപരന്മാരുടെ പത്രികയില്‍ ഒപ്പിട്ടവരെ നേരിട്ട് ഹാജരാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. വെള്ളിയാഴ്ച വൈകുന്നേരത്തോടെ പത്രിക തള്ളുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്തിമ തീരുമാനം ഉണ്ടാവുമെന്ന് കളക്ടര്‍ വ്യക്തമാക്കി.

Latest