Connect with us

bus accident

ചെറുവത്തൂരില്‍ ബസ് തലകീഴായി മറിഞ്ഞു

മുപ്പതിലേറെ യാത്രക്കാര്‍ ബസിലുണ്ടായിരുന്നു.

Published

|

Last Updated

കാസര്‍കോട് | ചെറുവത്തൂരില്‍ നിയന്ത്രണം വിട്ട ബസ് തലകീഴായി മറിഞ്ഞു. ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് ബസ് നിയന്ത്രണം വിടുകയായിരുന്നു. കണ്ണൂര്‍- കാസര്‍കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഫാത്തിമാസ് ബസാണ് അപകടത്തില്‍ പെട്ടത്.

മുപ്പതിലേറെ യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. രണ്ട് പേര്‍ക്ക് സാരമായി പരുക്കേറ്റു. ഒരു സ്ത്രീക്കും കുട്ടിക്കുമാണ് സാരമായി പരുക്കേറ്റത്. മറ്റുള്ള യാത്രക്കാര്‍ക്ക് ചെറിയ പരുക്കുണ്ടെങ്കിലും സാരമല്ല. സാരമായി പരുക്കേറ്റവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.