Connect with us

National

ഐ ഐ ടിയിലെ അസിസ്റ്റന്റ് പ്രൊഫസറെ ക്യാമ്പസിലെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍  ചെയ്തു.

Published

|

Last Updated

ന്യൂഡല്‍ഹി| ഐ ഐ ടി ഖരഗ്പൂരിലെ അസിസ്റ്റന്റ് പ്രൊഫസറായ 36കാരനെ ക്യാമ്പസിലെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഹൈദരാബാദ് സ്വദേശിയുമായ ദീപക് റെഡ്ഡി പുള്ളഗുരം ആണ് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം. കാമ്പസിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലെ മുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സെക്യൂരിറ്റി ജീവനക്കാരാണ് ദീപക് റെഡ്ഡിയുടെ മൃതദേഹം ആദ്യം കണ്ടത്. ഉടന്‍ ഐ ഐ ടി ക്യാമ്പസിലെ ബി സി റോയ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു.

പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍  ചെയ്തു. നിലവില്‍ ദീപക് രെഡ്ഡിയുടെ മുറി സീല്‍ ചെയ്തിരിക്കുകയാണ്. കുടുംബപ്രശ്‌നങ്ങളോ ജോലിസംബന്ധമായ സമ്മര്‍ദ്ദങ്ങളോ മരണത്തിന് കാരണമായിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ സഹപ്രവര്‍ത്തകര്‍, സെക്യൂരിറ്റി ജീവനക്കാര്‍, ക്വാര്‍ട്ടേഴ്‌സിലെ മറ്റ് താമസക്കാര്‍ എന്നിവരുടെ മൊഴി പോലീസ് രേഖപ്പെടുത്തുകയാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്.

2022ലാണ് ദീപക് റെഡ്ഡി ഐ ഐ ടി ഖരഗ്പൂരില്‍ ജോലിയില്‍ പ്രവേശിച്ചത്. ജെ എന്‍ ടി യു ഹൈദരാബാദില്‍ നിന്ന് ബി ടെകും എല്‍ ഐടി വരംഗലില്‍ നിന്ന് എംടെകും പൂര്‍ത്തിയാക്കിയ ദീപക് ഐ ഐ ടി ഡല്‍ഹിയില്‍ നിന്നാണ് പി എച്ച് ഡി നേടിയത്. ഇതിനുമുമ്പ് എന്‍ ഐ ടി വരംഗലിലും യു എസിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ആര്‍ലിംഗ്ടണിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

Content Highlights:
An assistant professor at IIT Kharagpur was found dead in his campus quarters on Wednesday. The deceased has been identified as 36-year-old Deepak Reddy Pullaguram from Hyderabad. Police have registered a case of unnatural death and initiated an investigation to find the cause of death.

 

Latest