Connect with us

National

ഡല്‍ഹി പോലീസിന് തിരിച്ചടി; എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെതിരായ വാറണ്ട് കോടതി റദ്ദാക്കി

എ കെ ജി ഭവനില്‍ ഇരച്ചു കയറി ഐഷിയെ അറസ്റ്റ് ചെയ്യാന്‍ നടത്തിയ പോലീസ് നീക്കം വലിയ പ്രതിഷേധത്തിനു കാരണമായിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | എസ് എഫ് ഐ നേതാവ് ഐഷി പോസ്റ്റിന് ഡല്‍ഹി പോലീസ് പുറപ്പെടുവിച്ച വാറണ്ട് ഡല്‍ഹി പാട്യാല ഹൗസ് കോടതി റദ്ദാക്കി. ഡല്‍ഹി പോലീസിനു കനത്ത തിരിച്ചടി നല്‍കുന്നതാണ് കോടതി ഉത്തരവ്. സമന്‍സ് അനുസരിച്ച് കോടതിയില്‍ ഹജരാകാത്തതിന് 1000 രൂപ ഐഷിയില്‍ നിന്നു കോടതി പിഴ ഈടാക്കി.

എ കെ ജി ഭവനില്‍ ഇരച്ചു കയറി ഐഷിയെ അറസ്റ്റ് ചെയ്യാന്‍ നടത്തിയ പോലീസ് നീക്കം വലിയ പ്രതിഷേധത്തിനു കാരണമായിരുന്നു. ഐഷിയെ തീഹാര്‍ ജയിലില്‍ അടക്കാനുള്ള നീക്കമാണ് പോലീസ് നടത്തുന്നതെന്നു സി പി എം ആരോപിച്ചിരുന്നു.

 

Content Highlights:
The Patiala House Court cancelled the arrest warrant issued by Delhi Police against SFI leader Aishi Ghosh. The court fined her 1000 rupees for failing to appear in response to earlier summonses. CPM had previously protested the police raid at AKG Bhawan to arrest her.

Latest