Eduline
ജാം രജിസ്‌ട്രേഷൻ സെപ്തംബർ അഞ്ചിന് ആരംഭിക്കും
ഇൻഫർമേഷൻ ബ്രോഷർ നാളെ പ്രസിദ്ധീകരിക്കും.
ഐ ഐ ടി, ഐ ഐ എസ്‌സി, എൻ ഐ ടി എന്നിവിടങ്ങളിലെ പി ജി പ്രവേശനത്തിനുള്ള ജാം (ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്‌സ്) പരീക്ഷയുടെ രജിസ്‌ട്രേഷൻ സെപ്തംബർ അഞ്ചിന് ആരംഭിക്കും. ഇൻഫർമേഷൻ ബ്രോഷർ നാളെ പ്രസിദ്ധീകരിക്കും.
രജിസ്‌ട്രേഷൻ ഒക്ടോബർ 12ന് അവസാനിക്കും. അടുത്ത വർഷം ഫെബ്രുവരി 14നാണ് പരീക്ഷ. രാവിലെ 9.30 മുതൽ 12.30 വരെ കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ് വിഷയങ്ങളും ഉച്ചക്ക് 2.30 മുതൽ 5.30 വരെ ബയോടെക്നോളജി, ഇക്കണോമിക്സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങളിലുമാണ് പരീക്ഷ. ഐ ഐ ടി കാൺപൂരാണ് പരീക്ഷാ നടത്തിപ്പുകാർ.
Content Highlights: Registration for the Joint Admission Test for Masters (JAM) for PG admissions at IITs, IISc, and NITs begins on September 5. The application window will close on October 12, with the examination scheduled for February 14. Conducted by IIT Kanpur, the exam will be held in two sessions covering various science and economics subjects.





