Connect with us

From the print

ഐ എ എം ഇ സ്‌കൂൾ പ്രവേശനോത്സവം: മതേതര മൂല്യങ്ങൾ കരിക്കുലത്തിൽ ഉൾപ്പെടുത്തണം: ആലങ്കോട് ലീലാകൃഷ്ണൻ

അധ്യയനവർഷാരംഭത്തിന് തുടക്കമറിയിച്ച് നടന്ന പ്രിഫേറ്ററി '25 പ്രൗഢമായി സമാപിച്ചു

Published

|

Last Updated

ചങ്ങരംകുളം | രാജ്യത്തിന്റെ സംസ്‌കാരിക വൈവിധ്യങ്ങളെയും മതേതര മൂല്യങ്ങളെയും സിലബസുകളിൽ ഉൾപ്പെടുത്തി വിദ്യാഭ്യാസ രീതി പരിഷ്‌കരിക്കണമെന്ന് സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ. ഐഡിയൽ അസ്സോസിയേഷൻ ഫോർ മൈനോറിറ്റി എജ്യുക്കേഷൻ (ഐ എ എം ഇ) സംഘടിപ്പിച്ച സംസ്ഥാനതല പ്രവേശനോത്സവം പ്രിഫേറ്ററി ’25 പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അധ്യയനവർഷാരംഭത്തിന് തുടക്കമറിയിച്ച് നടന്ന പ്രിഫേറ്ററി ’25 പ്രൗഢമായി സമാപിച്ചു. ഐ എ എം ഇ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് നാളെ വിവിധ രീതിയിൽ വിപുലമായ പരിപാടികളോടെ സ്‌കൂളുകൾ വിദ്യാർഥികളെ വരവേൽക്കുന്നതിന്റെ മുന്നോടിയായാണ് പ്രിഫേറ്ററി ’25 മികച്ച രീതിയിൽ സജ്ജീകരിച്ചത്. ഐ എ എം ഇ അക്കാദമിക് സെക്രട്ടറി നൗഫൽ കോഡൂർ പ്രിഫേറ്ററി മെസ്സേജ് നൽകി. ഹാൻഡ് ഇൻ ഹാൻഡ് വി മാർച്ച് വിത് ഫെയ്ത് എന്ന് തുടങ്ങുന്ന പ്രിഫേറ്ററി തീം സോംഗിന്റെ റിലീസും നടന്നു. ഇർശാദ് പ്രസിഡന്റ്കെ സിദ്ദീഖ് മൗലവി അയിലക്കാട്, സിറാജ് മലപ്പുറം യൂനിറ്റ് മാനേജർ കെ പി ജമാൽ കരുളായി, ഐ എ എം ഇ അക്കാദമിക് പ്രോജക്ട് ഹെഡ് മശ്്ഹൂദ് മംഗലാപുരം, ജനറൽ സെക്രട്ടറി വി പി എം ഇസ്ഹാഖ്, വാരിയത്ത് മുഹമ്മദലി പ്രസംഗിച്ചു.

അശ്്റഫ് ജമാലുദ്ദീൻ, പി പി നൗഫൽ സഅദി, ഹസൻ നെല്ലിശ്ശേരി, കെ എം ശരീഫ് ബുഖാരി, അഫ്‌സൽ കൊളാരി, കെ എം ബശീർ സഖാഫി, പി മുഹമ്മദ് സലീം സംബന്ധിച്ചു.

Latest