Connect with us

Kerala

സ്വകാര്യദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റതായി പരാതി; ഭർത്താവിനെതിരെ അന്വേഷണം

കഴിഞ്ഞ ദിവസവും മകളുടെ മുന്നിൽവെച്ച് ഭർത്താവ് ലൈംഗിക വൈകൃതം കാണിച്ചെന്നും ഇതോടെ വീട്ടുകാരോട് വിവരം പറഞ്ഞതായും യുവതി പറയുന്നു.

Published

|

Last Updated

കൊല്ലം| കിടപ്പുമുറിയിലെ സ്വകാര്യദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റതായി യുവതി നൽകിയ പരാതിയിൽ ഭർത്താവിനെതിരെ പോലീസ് അന്വേഷണം. സ്വന്തം അമ്മയുടെയും മറ്റ് ചില സ്ത്രീകളുടെയും നഗ്‌നദൃശ്യങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ചിരുന്നതായും യുവതി പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസവും മകളുടെ മുന്നിൽവെച്ച് ഭർത്താവ് ലൈംഗിക വൈകൃതം കാണിച്ചെന്നും ഇതോടെ വീട്ടുകാരോട് വിവരം പറഞ്ഞതായും യുവതി പറയുന്നു. തുടർന്ന് ഭർത്താവ് തന്നെ ആക്രമിച്ചെന്നും ഇസ്തിരിപ്പെട്ടി കൊണ്ട് തലയ്ക്കടിക്കുകയും താക്കോൽക്കൂട്ടം കൊണ്ട് ദേഹമാസകലം മർദ്ദിക്കുകയും ചെയ്തതായി പരാതിയിലുണ്ട്. പരുക്കേറ്റ യുവതി നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

വിദേശത്ത് കഴിയുന്നതിനിടെയാണ് ഭർത്താവ് തന്റെ സ്വകാര്യദൃശ്യങ്ങൾ ഫോണിൽ പകർത്തിയതെന്ന് യുവതി മൊഴി നൽകി. ഭർത്താവിന് കൗൺസിലിംഗ് നൽകുന്നതിനായി നാട്ടിലേക്ക് കൊണ്ടുവന്നതായും എന്നാൽ കൗൺസിലിംഗിന് നിർബന്ധിച്ചപ്പോഴും മർദ്ദിച്ചതായും യുവതി ആരോപിക്കുന്നു.

ഭർത്താവിന് പങ്കാളികളെ പരസ്പരം പങ്കുവെയ്ക്കുന്ന സംഘങ്ങളുമായി ബന്ധമുണ്ടെന്നും യുവതി പരാതിയിൽ ആരോപിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം തുടരുകയാണ്.

Content Highlights:
Police launched an investigation against a man following his wife’s complaint about secretly recording her private videos. The victim alleged physical assault and links to cyber crime networks. She is currently undergoing treatment at a private hospital for injuries sustained during the assault.

Latest