Connect with us

c muhammed faizi

മാനവിക മൂല്യങ്ങള്‍ മുറുകെപ്പിടിക്കണം: സി മുഹമ്മദ് ഫൈസി

മാനുഷിക മൂല്യങ്ങള്‍ക്ക് വിലകല്പിച്ചുള്ള ജീവിതം നയിക്കുന്ന മുസ്ലിങ്ങള്‍ക്ക് സമ്പത്തികമായും ശാരീരികമായും മാനസികമായും കൂടുതല്‍ വിശുദ്ധി സാധ്യമാക്കാനുള്ള അവസരമാണ് റമദാന്‍

Published

|

Last Updated

റിയാദ് | സമൂഹത്തിലെ എല്ലാ ജനങ്ങളുടെയും സന്തോഷത്തോടെയും സമാധാനത്തോടെയുമുള്ള ജീവിതത്തിന് പ്രാധാന്യം നല്‍കി അതിനുവേണ്ടി ഓരോരുത്തരും പ്രയത്‌നിക്കണമെന്ന് കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാനും മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ ഡയറക്ടര്‍ ജനറലുമായ സി മുഹമ്മദ് ഫൈസി പറഞ്ഞു.

മാനുഷിക മൂല്യങ്ങള്‍ക്ക് വിലകല്പിച്ചുള്ള ജീവിതം നയിക്കുന്ന മുസ്ലിങ്ങള്‍ക്ക് സമ്പത്തികമായും ശാരീരികമായും മാനസികമായും കൂടുതല്‍ വിശുദ്ധി സാധ്യമാക്കാനുള്ള അവസരമാണ് റമദാന്‍ എന്നും അദ്ദേഹം പറഞ്ഞു. മര്‍കസ് റിയാദ് കമ്മറ്റി സംഘടിപ്പിച്ച ഗ്രാന്റ് ഇഫ്താറില്‍ സന്ദേശ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ സാമൂഹിക മേഖലകളില്‍ മര്‍കസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇസ്ലാം മുന്നോട്ട് വെക്കുന്ന മനുഷ്യത്വത്തിന് മികച്ച ഉദാഹാരണങ്ങളാണ്. കഴിഞ്ഞ നാളുകളില്‍ മര്‍കസ് നടത്തിയ സാംസ്‌കാരിക വിപ്ലവത്തിന്റെ ഗുണങ്ങള്‍ കേരളത്തിലും ഇന്ത്യയിലും മാത്രമല്ല ലോകത്താകമാനം ജനങ്ങള്‍ക്കും ഉപകാരപ്രദമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മര്‍കസ് നടത്തുന്ന ജീവ കാരുണ്യ, പൊതു സേവന പ്രവര്‍ത്തനങ്ങളെ മര്‍കസ് ഗ്ലോബല്‍ കൗണ്‍സില്‍ അസി. ഡയറക്ടര്‍ മര്‍സൂഖ് സഅദി സദസ്സിനു പരിചയപ്പെടുത്തി.

അല്‍ ഫാരിസ് ഇസ്തിറാഹായില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ ഡോ. അബ്ദുല്‍ അസീസ് (നാഷണല്‍ ഗാര്‍ഡ്), സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട്, ഐ സി എഫ്, ആര്‍ എസ് സി നേതാക്കള്‍, പണ്ഡിതര്‍ തുടങ്ങി സമൂഹത്തിലെ നാനാ തുറയില്‍പ്പെട്ട സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ പങ്കെടുത്തു.

മര്‍ക്കസ് റിയാദ് പി ആര്‍ ഒ മാരായ മൂസ സഖാഫി ചുള്ളിക്കോട്, ഹസൈനാര്‍ ഹാറൂണി എന്നിവരെ ചടങ്ങില്‍ സി മുഹമ്മദ് ഫൈസി ആദരിച്ചു. റിയാദ് മര്‍കസ് പ്രസിഡന്റ്് അബ്ദുല്‍ നാസര്‍ അഹ്‌സനി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫസല്‍ കുട്ടശ്ശേരി സ്വാഗതവും അബ്ദുല്‍ ഖാദര്‍ പള്ളിപ്പറമ്പ് നന്ദിയും പറഞ്ഞു.

 

---- facebook comment plugin here -----

Latest