Connect with us

Kerala

വയനാട്ടില്‍ വനത്തിനുള്ളില്‍ മനുഷ്യ അസ്ഥിക്കൂടം കണ്ടെത്തി; സമീപത്ത് മദ്യക്കുപ്പിയും ഷര്‍ട്ടും

വനം വകുപ്പ് വാച്ചറാണ് അസ്ഥികൂടം കണ്ടത്.

Published

|

Last Updated

മാനന്തവാടി| വയനാട് കാട്ടിക്കുളം-ചങ്ങല ഗേറ്റ് -കുറുക്കന്‍മൂല റോഡരികിലെ വനത്തില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. തൃശ്ശിലേരി ഫോറസ്റ്റ് സെക്ഷന് കീഴിലെ ഓലിയോട്ട് റിസേര്‍വ് വനത്തിലെ കുറുക്കന്മൂലയിലാണ് അസ്ഥിക്കൂടം കണ്ടെത്തിയിരിക്കുന്നത്.. തേക്ക് മുറിക്കുന്നതിനുള്ള നടപടി ക്രമത്തിനായെത്തിയ വനം വകുപ്പ് വാച്ചറാണ് അസ്ഥികൂടം കണ്ടത്. ഉടന്‍ വനംവകുപ്പിനേയും പോലീസിനേയും വിവരം അറിയിക്കുകയായിരുന്നു.

അസ്്ഥിക്കൂടത്തിന് സമീപത്ത് മദ്യക്കുപ്പിയും പഴക്കമുള്ള ഷര്‍ട്ടും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ മരത്തിന് മുകളിലായി തൂങ്ങിക്കിടക്കുന്ന മുണ്ടും കണ്ടെത്തി.തൂങ്ങി മരിച്ച പുരുഷന്റേതാണ് അസ്ഥിക്കൂടമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തിരുനെല്ലി പോലീസ് അന്വേഷണം തുടങ്ങി

Latest