Kerala
കൈക്കൂലിക്കാരന്‍ ആര്‍ ടി ഒ വിന്റെ വീട്ടില്‍ വന്‍ മദ്യ ശേഖരം
25,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വിലയുള്ള വിദേശ മദ്യം പിടിച്ചെടുത്തിരുന്നു
കൊച്ചി | കൈക്കൂലി കേസില്‍ പിടിയിലായ എറണാകുളം ആര്‍ ടി ഒ ടി എം ജെഴ്സന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 49 കുപ്പി വിദേശമദ്യം.വീട്ടില്‍ അനധികൃതമായി മദ്യം സൂക്ഷിച്ചതിന് ഇയാള്‍ക്കെതിരെ എക്സൈസ് കേസെടുക്കും. ജെഴ്സന്റെ ബാങ്ക് നിക്ഷേപത്തിന്റെ രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തു.
ഇയാളുടെ വീട്ടില്‍ വിദേശ മദ്യത്തിന്റെ ശേഖരമാണ് ഒരുക്കിയിരുന്നത്. 25,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വിലയുള്ള വിദേശ മദ്യം പിടിച്ചെടുത്തിരുന്നു. ബസിന്റെ പെര്‍മിറ്റ് പുതുക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടതിനാണ് ആര്‍ ടി ഒ പോലീസ് പിടിലായത്.
ബസിന് പെര്‍മിറ്റ് അനുവദിക്കാന്‍ ബസുടമയോട് മദ്യവും പണവും ആര്‍ ടി ഒ ആവശ്യപ്പെട്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. പെര്‍മിറ്റിന്റെ പേപ്പര്‍ നല്‍കാന്‍ വന്നയാള്‍ പണവും മദ്യവും കൊണ്ടുവന്നിരുന്നു. എറണാകുളം ആര്‍ ടി ഒ ഓഫിസില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയ ശേഷമാണ് നടപടി. കൈക്കൂലി വാങ്ങാനെത്തിയ ഏജന്റ് സജിയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൈക്കൂലിയായി വാങ്ങിയ പണം ഇയാള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നത് റബ്ബര്‍ ബാന്‍ഡ് ഇട്ട് ചുരുട്ടിയ നിലയിലാണ്. 60,000 രൂപയാണ് ഇത്തരത്തില്‍ കണ്ടെത്തിയത്. കൈക്കൂലി പണം ഉപയോഗിച്ചാണ് ഇയാളുടെ ഭൂരിഭാഗം നിക്ഷേപങ്ങളും എന്നാണു പ്രാഥമിക വിലയിരുത്തല്‍.


