Connect with us

Editors Pick

പരീക്ഷയുടെ തലേരാത്രി ഇങ്ങനെ ഉപയോഗിക്കൂ

പുതിയ പഠനത്തിനല്ല പുനരവലോകനത്തിനായി ഈ സമയം ഉപയോഗിക്കുക.

Published

|

Last Updated

നി പരീക്ഷ കാലമാണ്. മിക്ക കുട്ടികളിലും ആകുലതകളും ആശങ്കകളും ഉടലെടുക്കുകയും ഉറക്കം നഷ്ടപ്പെടുകയും ചെയ്യുന്ന കാലം. എന്നാൽ നന്നായി ആസൂത്രണം ചെയ്യുക എന്നതാണ് പ്രധാനം. പരീക്ഷയുടെ തലേദിവസം രാത്രി ഇരുന്നു പഠിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും. എന്നാൽ ആ രാത്രി എങ്ങനെ ചെലവഴിക്കുന്നു എന്നുള്ളത് നമ്മുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും സമ്മർദ്ദരഹിതമായ ഒരു പരീക്ഷാ ദിനം ഉറപ്പാക്കുകയും ചെയ്യും.

അവസാന നിമിഷത്തെ പരിഭ്രാന്തിക്ക് പകരം പ്രധാന പോയിന്റുകൾ പരിഷ്കരിക്കുന്നതിലും ആവശ്യ കാര്യങ്ങൾ ക്രമീകരിക്കുന്നതിലും വിശ്രമത്തിന് മുൻഗണന നൽകുന്നതിനും ശ്രദ്ധകേന്ദ്രീകരിക്കണം.

പ്രധാന പോയിന്റുകൾ പുന പരിശോധിക്കുക

പരീക്ഷയ്ക്ക് മുമ്പ് പ്രധാനപ്പെട്ട കുറിപ്പുകളും സൂത്രവാക്യങ്ങളും വായിക്കാനും ശാന്തതയോടെ തയ്യാറെടുപ്പിൽ വിശ്വാസമർപ്പിക്കാനുമുള്ള സമയമാണിത്.

അവശ്യവസ്തുക്കൾ പാക്ക് ചെയ്യുക

പരീക്ഷ കിറ്റ് ഒരുക്കുന്നതും പേനകൾ പെൻസിലുകൾ ജ്യാമിതിയ ഉപകരണങ്ങൾ തുടങ്ങിയവയും
ഹാൾ ടിക്കറ്റും അറേഞ്ച് ചെയ്യുന്നതിനും ഈ സമയം വിനിയോഗിക്കാവുന്നതാണ്.

മനസ്സിന് വിശ്രമം നൽകുക

അവസാന നിമിഷത്തെ സമ്മർദ്ദം ഒഴിവാക്കുകയും ശാന്തത പാലിക്കുകയും വേണം.

ഉറക്കത്തിന് മുൻഗണന നൽകുക

പരീക്ഷയുടെ തലേദിവസത്തെ രാത്രിയും മറ്റെല്ലാ രാത്രികളും ഉറക്കത്തിനു മുൻഗണന നൽകുകയും ഉന്മേഷത്തോടെയും ശ്രദ്ധയോടെയും ഉണരാൻ ഏഴ് മുതൽ 8 മണിക്കൂർ വരെ ഉറങ്ങുകയും ചെയ്യുക.

തിരക്ക് ഒഴിവാക്കുക

പുതിയ പഠനത്തിനല്ല പുനരവലോകനത്തിനായി ഈ സമയം ഉപയോഗിക്കുക.

ലഘു ഭക്ഷണം കഴിക്കുക ജലാംശം നിലനിർത്തുക

മികച്ച ഉറക്കത്തിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും സമീകൃത ആഹാരം കഴിക്കുകയും ആവശ്യത്തിനു വെള്ളം കുടിക്കുകയും ചെയ്യുക.

അപ്പോൾ ഇനി പരീക്ഷ പേടി കൂടാതെ സമയം കൃത്യമായി വിനിയോഗിച്ച് തലേദിവസം നന്നായി കിടന്നുറങ്ങി പരീക്ഷ എഴുതൂ.

 

 

Latest