Connect with us

saudi arabia

സഊദി തലസ്ഥാന നഗരിക്ക് നേരെ ഹൂത്തി ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; സഖ്യ സേന തകര്‍ത്തു

തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു റിയാദ് ലക്ഷ്യമിട്ട് യമനിലെ ഹൂത്തികളുടെ മിസൈല്‍ ആക്രമണം ഉണ്ടായത്

Published

|

Last Updated

റിയാദ് | സഊദി തലസ്ഥാന നഗരിയായ റിയാദ് പട്ടണത്തിന് നേരെ ഹൂത്തി ബാലിസ്റ്റിക് മിസൈല്‍ ആക്രമണം. ആക്രമണത്തെ സഖ്യ സേന തകര്‍ത്തതായി സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു റിയാദ് ലക്ഷ്യമിട്ട് യമനിലെ ഹൂത്തികളുടെ മിസൈല്‍ ആക്രമണം ഉണ്ടായത്. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുമ്പായി സഊദിയുടെ വ്യോമ സേന പാട്രിയറ്റ് മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. ഞായറാഴ്ച സഊദിയുടെ തെക്കന്‍ മേഖല ലക്ഷ്യട്ടെത്തിയ നാല് ഡ്രോണുകള്‍ പ്രതിരോധ സേന തകര്‍ത്തതായി സഖ്യസേന അറിയിച്ചു.

റിയാദിന് നേരെ നടന്ന ആക്രമണത്തെ അറബ് പാര്‍ലമെന്റ് ശക്തമായി അപലപിക്കുന്നതായും സ്റ്റോക്ക്‌ഹോം കരാറിന്റെ വ്യക്തമായ ലംഘനമാണെന്നും പാര്‍ലിമെന്റ് അറിയിച്ചു. ആക്രമണത്തെ യു എ ഇയും അപലപിച്ചു.

---- facebook comment plugin here -----

Latest