Connect with us

Pathanamthitta

വീടുകയറി ആക്രമണം; ഒളിവില്‍ പോയ 6 പേര്‍ പിടിയില്‍

ന്തളം പാണില്‍ ചുടുകാട് വല്യതറ കിഴക്കേതില്‍ വീട്ടില്‍ കഴിഞ്ഞമാസം 15ന് പുലര്‍ച്ചെ അതിക്രമിച്ചു കയറികുരുമുളക് പൊടി വിതറി ആക്രമണം നടത്തിയ കേസിലാണ് ഇവരെ പന്തളം പോലീസ് പിടികൂടിയത്

Published

|

Last Updated

പന്തളം |  വീടുകയറി കുരുമുളകുപൊടി വിതറി ആക്രമണം നടത്തിയ കേസില്‍ ആറു പേര്‍ അറസ്റ്റില്‍. കുളനട ഉളനാട് കരിമല കോഴിമല പുത്തന്‍വീട് കുഞ്ഞുമോന്‍(55), കുളനട ള്ളനാട് കോഴിമലപുത്തന്‍വീട് ബിബിന്‍(32), കോഴിമല പുത്തന്‍വീട് സിബിന്‍(29), ഉളനാട് കരിമല പുത്തന്‍വീട്ടില്‍ ബിനു ഡാനിയല്‍(42), ഉളനാട് കരിമല വല്യയ്യത്ത് ഉമേഷ് കുമാര്‍(32), കരിമല ചിഞ്ചു ഭവനത്തില്‍ സഞ്ജു(22) എന്നിവരെയാണ് കന്യാകുമാരിയിലെ ഒളിയിടത്തില്‍ നിന്നും അറസ്റ്റിലായത്. പന്തളം പാണില്‍ ചുടുകാട് വല്യതറ കിഴക്കേതില്‍ വീട്ടില്‍ കഴിഞ്ഞമാസം 15ന് പുലര്‍ച്ചെ അതിക്രമിച്ചു കയറികുരുമുളക് പൊടി വിതറി ആക്രമണം നടത്തിയ കേസിലാണ് ഇവരെ പന്തളം പോലീസ് പിടികൂടിയത്.

വല്യതറ കിഴക്കേതില്‍ വീട്ടില്‍ ആദര്‍ശിനും ബന്ധു അക്കുവിനുമാണ് മര്‍ദ്ദനമേറ്റത്. ആദര്‍ശിന്റെ അമ്മ ശാരദയുടെ മുഖത്ത് അക്രമികള്‍ കുരുമുളക് സ്പ്രേ അടിക്കുകയും തള്ളി താഴെയിടുകയും ചെയ്തു. സംഭവത്തിന് ശേഷം പ്രതികള്‍ മുങ്ങുകയായിരുന്നു. അടൂര്‍ ഡിവൈ എസ് പി ആര്‍ ജയരാജിന്റെ മേല്‍നോട്ടത്തിലുള്ള സംഘത്തില്‍ പന്തളം എസ് എച്ച് ഒ പ്രജീഷ് ശശി, എസ് ഐ ബി അനില്‍കുമാര്‍, പോലീസുദ്യോഗസ്ഥരായ എസ് അന്‍വര്‍ഷ , വിഷ്ണുനാഥ് എന്നിവരാണ് ഉണ്ടായിരുന്നത്.

Latest