Connect with us

International

അമേരിക്കയിലെ ഹൈലന്റ് പാര്‍ക്ക് വെടിവെപ്പ്; അക്രമി പിടിയില്‍

ആറ് മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് റോബര്‍ട്ട് ക്രീമോക്ക്(22) എന്ന അക്രമിയെ സുരക്ഷാ സേന പിടികൂടിയത്.

Published

|

Last Updated

ചിക്കാഗോ |  അമേരിക്കയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരേഡിനിടെ ഉണ്ടായ വെടിവെപ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അക്രമി പിടിയില്‍. ആറ് മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് റോബര്‍ട്ട് ക്രീമോക്ക്(22) എന്ന അക്രമിയെ സുരക്ഷാ സേന പിടികൂടിയത്.

വെടിവെപ്പില്‍ 24 പേര്‍ക്ക് പരുക്കേറ്റതായി ചിക്കാഗോ ഗവര്‍ണര്‍ അറിയിച്ചു. സ്വാതന്ത്ര്യ ദിന പരേഡ് കാണാനും അതില്‍ പങ്കെടുക്കാനുമായി നൂറ് കണക്കിനാളുകള്‍ ഹൈലന്റ് പാര്‍ക്കിലെ തെരുവിലെത്തിയത്. പരേഡ് നടന്നുകൊണ്ടിരിക്കെയാണ് പെട്ടെന്ന് വെടിവെപ്പുണ്ടായത്. സമീപത്തെ കെട്ടിടത്തിന് മുകളില്‍ നിന്ന് അജ്ഞാതനായ ഒരാള്‍ പത്ത് മിനുറ്റോളം നിര്‍ത്താതെ വെടിയുതിര്‍ത്തതായാണ് വിവരം.വെടിയൊച്ച കേട്ടതും ജനം പരിഭ്രാന്തരായി പലവഴിക്ക് ഓടി. 20 തവണ വെടിയൊച്ച കേട്ടുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് ഹൈലന്റ് പാര്‍ക്ക് നഗരത്തിന് അയല്‍പ്രദേശങ്ങളില്‍ ജൂലൈ 4 പരേഡ് നിര്‍ത്തിവെച്ചു.

 

Latest