Connect with us

Kerala

കനത്ത മഴ: തലശ്ശേരി പാട്യത്ത് യുവതിയെ കാണാതായി; ഒഴുക്കില്‍പ്പെട്ടതാണെന്ന് സംശയം

മുതിയങ്ങ സ്വദേശി നളിനിയെയാണ് കാണാതായത്

Published

|

Last Updated

കണ്ണൂര്‍|കണ്ണൂര്‍ തലശേരി പാട്യത്ത് സ്ത്രീയെ കാണാതായി. മുതിയങ്ങ സ്വദേശി നളിനിയെയാണ് കാണാതായത്. കനത്ത മഴയില്‍ നളിനി ഒഴുക്കില്‍പ്പെട്ടതാണെന്നാണ് സംശയിക്കുന്നത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് കാണാതായത്. ഇന്ന് രാവിലെ ഒന്‍പത് മണിക്ക് തിരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ട്.

കനത്ത മഴയില്‍ കണ്ണൂര്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കക്കാട് പുഴ നിറഞ്ഞ് കവിഞ്ഞു. ഭാരതീയ വിദ്യാഭവന്‍ സ്‌കൂളിലും വെള്ളം കയറി. സ്‌കൂള്‍ പരിസരം പൂര്‍ണമായി വെള്ളത്തില്‍ മുങ്ങി.