Connect with us

Heavy rain

കനത്തമഴ: കോഴിക്കോട് മെഡിക്കല്‍ കോളജ് വാര്‍ഡുകളില്‍ വെള്ളം കയറി

തൃശ്ശൂരില്‍ അശ്വിനി ആശുപത്രിയുടെ കാഷ്വാലിറ്റിയിലും വെള്ളം കയറി

Published

|

Last Updated

കോഴിക്കോട് | കനത്ത മഴയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ താഴത്തെ നിലയിലെ വാര്‍ഡുകളില്‍ വെള്ളം കയറി്. റൂമുകളില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് നീക്കുകയാണ്. രോഗികളെ മാറ്റേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി സൂപ്രന്റ് അറിയിച്ചു
കോഴിക്കോട് നാദാപുരം തൂണേരിയില്‍ കനത്ത മഴയില്‍ മതില്‍ തകര്‍ന്നു. തൂണേരി തണല്‍ മരം കേളോത്ത് മുക്ക് റോഡിലേക്ക് ചെങ്കല്‍ മതില്‍ തകര്‍ന്ന് വീണത്. പത്ത്മീറ്റര്‍ പൊക്കത്തിലും അമ്പതിലേറെ മീറ്റര്‍ നീളത്തിലുമുള്ള മതില്‍ തകര്‍ന്ന് റോഡില്‍ പതിക്കുകയായിരുന്നു. ഈ സമയത്ത് റോഡില്‍ വാഹനങ്ങളില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി.

തൃശ്ശൂരില്‍ അശ്വിനി ആശുപത്രിയുടെ കാഷ്വാലിറ്റിയില്‍ വെള്ളം കയറി. ഇതോടെ പ്രവര്‍ത്തനം മുകളിലത്തെ നിലയിലേക്ക് മാറ്റി. ഗുരുവായൂര്‍ ക്ഷേത്രം തെക്കേ നടപ്പുരയില്‍ വെള്ളം കയറി. മഴയില്‍ കാസര്‍കോട് കുമ്പള പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ സീലിംഗിന്റെ ഒരു ഭാഗം അടര്‍ന്ന് വീണു. രാത്രി 8.30 യോടെയായിരുന്നു സംഭവം.

തെക്കന്‍ കേരളത്തിന് മുകളിലായി നിലനില്‍ക്കുന്നചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് അതിതീവ്ര മഴ സാധ്യത തുടരുന്നത്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്തമണിക്കൂറികളില്‍ കൂടുതല്‍ ശക്തിപ്രാപിക്കും. ഇത് തീവ്രന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ട്.

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കുള്ള സാധ്യത തുടരുന്നുവെന്നാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം മുതല്‍ വയനാട് വരെയുള്ള ഏഴ് ജില്ലകളില്‍ വ്യാഴാഴ്ച ഓറഞ്ച് അലര്‍ട്ടാണ്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഉണ്ട്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കടലേറ്റത്തിനും സാധ്യതയുണ്ട്. ഇനി ഒരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്തിന് മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദ്ദേശം.

Latest