Connect with us

National

മണിപ്പൂരില്‍ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം വന്‍ തീപ്പിടിത്തം

നാല് ഫയര്‍ഫോഴ്‌സുകളെത്തി തീ അണച്ചു

Published

|

Last Updated

ഇംഫാല്‍ | മണിപ്പൂരിന്റെ തലസ്ഥാന നഗരമായി ഇംഫാലില്‍ സെക്രട്ടറിയേറ്റിന് സമീപമുള്ള കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ ഔദ്യോഗിക വസതിക്ക് സമീപമാണ് ഈ കെട്ടിടമെന്ന് പോലീസ് പറഞ്ഞു.

നാല് ഫയര്‍ഫോഴ്‌സുകളെത്തി തീ അണച്ചു. തീപ്പിടിത്തത്തിന്റെ കാരണം അന്വേഷിക്കുന്നതായി പോലീസ് പറഞ്ഞു. കുകി ഇന്‍പി സംഘടനയുടെ ഓഫീസ് ഈ കെട്ടിടത്തിലാണ് സ്ഥിതിചെയ്യുന്നത്.

Latest