National
ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം; 10 പേർക്ക് പരുക്ക്
സുരക്ഷാസേനയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
ശ്രീനഗര്‍ | ജമ്മുകശ്മീരിലെ ശ്രീനഗറില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ പത്ത് പേര്‍ക്ക് പരുക്ക്. ടൂറിസ്റ്റ് റിസപ്ഷന്‍ സെന്ററിന് സമീപമുള്ള തിരക്കേറിയ ഫ്‌ലീമാര്‍ക്കറ്റിലാണ് സംഭവം.
ചന്തയില്‍ വലിയ തിരക്കുണ്ടായ സമയത്തായിരുന്നു ആക്രമണം.
സുരക്ഷാസേനയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പരിഭ്രാന്തരായ ജനങ്ങള്‍ കുതറി ഓടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍കയും ചെയ്തു.
പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് സൈനികര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.







