Kerala
സ്വര്‍ണം കുതിക്കുന്നു; പവന് 1,640 രൂപ വര്‍ധിച്ചു
ഗ്രാമിന് 14,560 രൂപയും പവന് 1,16,480 രൂപയുമാണ് ഇന്നത്തെ വില
തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 205 രൂപയും പവന് 1,640 രൂപയുമാണ് വര്‍ധിച്ചത്. ഗ്രാമിന് 14,560 രൂപയും പവന് 1,16,480 രൂപയുമാണ് ഇന്നത്തെ വില.
വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ജനുവരി 29-നാണ് കേരളത്തില്‍ സ്വര്‍ണവില റെക്കോര്‍ഡ് നിരക്കിലെത്തിയത്. അന്ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു വില. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് താഴേക്ക് പോയ ശേഷം സ്വര്‍ണവില ഏറിയും കുറഞ്ഞും നില്‍ക്കുകയാണെന്നു ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു
---- facebook comment plugin here -----



