Connect with us

Kerala

സ്വര്‍ണക്കടത്ത് കേസ്; യു എ പി എ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി | നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ എന്‍ ഐ എ നിലപാടുകളെ തള്ളി ഹൈക്കോടതി. യു എ പി എ നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു. നിലവിലുള്ള രേഖകളില്‍ നിന്ന് ഇതാണ് വ്യക്തമാകുന്നത്. യു എ പി എക്ക് വ്യക്തമായ തെളിവുകള്‍ എവിടെയെന്ന് കോടതി ചോദിച്ചു.

പ്രഥമദൃഷ്ട്യാ ഇതൊരു ഗൂഢാലോചനയും കള്ളക്കടത്തുമാണ്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന കേസല്ല ഇത്. ഇതിനെ തീവ്രവാദ പ്രവര്‍ത്തനമായി കാണാനാകില്ല. കള്ളനോട്ടുകള്‍ അച്ചടിച്ച് വിതരണം ചെയ്യുന്നതാണ് സാമ്പത്തിക തീവ്രവാദം. പ്രതികള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി കുറ്റപത്രത്തില്‍ ഇല്ല. ഹാജരാക്കിയ രേഖകള്‍ വച്ച് തീവ്രവാദക്കുറ്റം എങ്ങനെ നിലനില്‍ക്കുമെന്ന് കോടതി ചോദിച്ചു.

---- facebook comment plugin here -----

Latest