Connect with us

Business

സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില

ഒരു പവന്‍ സ്വര്‍ണത്തിന് 720 രൂപയാണ് ഇന്ന് കുറഞ്ഞത്.

Published

|

Last Updated

കൊച്ചി| സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 720 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 800 രൂപ കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 53,120 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 90 രൂപ കുറഞ്ഞ് 6640 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 80 രൂപ കുറഞ്ഞ് 5520 രൂപയായി.

തിങ്കളാഴ്ച സ്വര്‍ണവില സകര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. പിന്നീട് വില കുത്തനെ ഇടിയുകയായിരുന്നു. മൂന്ന് ദിവസംകൊണ്ട് പവന് 2020 രൂപയാണ് കുറഞ്ഞത്. അന്താരാഷ്ട്ര സ്വര്‍ണ വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളി വില ഒരു രൂപ കുറഞ്ഞു. ഇന്നലെ മൂന്ന് രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 96 രൂപയാണ്.

 

 

 

Latest