umra
ഒക്ടോബര്‍ ഒന്ന് മുതല്‍ കൂടുതല്‍ പേര്‍ക്ക് ഉംറ നിര്‍വ്വഹിക്കാന്‍ അവസരം
പ്രതിദിന ഉംറ തീര്‍ത്ഥാടകരുടെ എണ്ണം ഒരു ലക്ഷമാക്കി വര്‍ധിപ്പിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു
മക്ക | കൂടുതല്‍ പേര്‍ക്ക് ഉംറ നിര്‍വ്വഹിക്കാന്‍ അവസരം നല്‍കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രതിദിന ഉംറ തീര്‍ത്ഥാടകരുടെ എണ്ണം ഒരു ലക്ഷമാക്കി വര്‍ധിപ്പിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
നിലവില്‍ എഴുപതിനായിരം പേര്‍ക്കാണ് ഉംറ നിര്‍വഹിക്കാന്‍ അവസരം ഉണ്ടായിരുന്നത്. തീര്‍ത്ഥാടകര്‍ തവക്കല്‍ന ആപ്ലിക്കേഷന്‍ വഴിയാണ് പെര്‍മിറ്റുകള്‍ക്ക് അപേക്ഷിക്കേണ്ടതെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും വിവിധ മന്ത്രാലയങ്ങളുമായി ഏകോപിപ്പിച്ചാണ് ശേഷി ഉയര്‍ത്തിയതെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.







