Connect with us

National

റോഡരുകില്‍ കളിക്കുകയായിരുന്ന നാലു കുട്ടികള്‍ വാന്‍ ഇടിച്ചു മരിച്ചു

അപകടമുണ്ടാക്കി നിര്‍ത്താതെ പോയെ പാല്‍ വണ്ടിയുടെ ഡ്രൈവര്‍ ശരവണകുമാറിനെ വടമധുരൈ പോലിസ് അറസ്റ്റ് ചെയ്തു

Published

|

Last Updated

ധര്‍മപുരി | തമിഴ്നാട് ധര്‍മപുരിയില്‍ റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന നാലു കുട്ടികള്‍ അമിതവേഗത്തിലെത്തിയ വാന്‍ ഇടിച്ചു മരിച്ചു. അപകടമുണ്ടാക്കി നിര്‍ത്താതെ പോയെ പാല്‍ വണ്ടിയുടെ ഡ്രൈവര്‍ ശരവണകുമാറിനെ വടമധുരൈ പോലിസ് അറസ്റ്റ് ചെയ്തു.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം. ബന്ധുവിനൊപ്പം ആടുമേയ്ക്കാനായി എത്തിയ കുട്ടികള്‍ റോഡരികില്‍ കളിക്കുകയായിരുന്നു. അമിത വേഗത്തിലെത്തിയ പാല്‍ വാന്‍ കുട്ടികളെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോയി. കുട്ടികള്‍ നാലുപേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. സമീപത്തുണ്ടായിരുന്ന ആള്‍ക്കും ഗുരുതരപരുക്കേറ്റു. ഇയാളെയും അപകടം കണ്ട് ബോധരഹിതരായ കുട്ടികളുടെ ബന്ധു അഞ്ചമ്മാളിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടമുണ്ടാക്കി നിര്‍ത്താതെ പോയ വാഹനം പോലിസ് പിന്നീട് കണ്ടെത്തി. രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവര്‍ ശരവണകുമാറിനെ അറസ്റ്റ് ചെയ്തു. മനപൂര്‍വമല്ലാത്ത നരഹത്യ, അമിത വേഗം, അപകടകരമായി വാഹനമോടിയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്.

 

Content Highlights:
Four children died after a speeding milk van hit them while playing beside a road in Dharmapuri, Tamil Nadu. A bystander suffered severe injuries. Police arrested the driver, Saravanakumar, under negligence and reckless driving charges after he fled the scene.

 

Latest