Connect with us

food poison

ഓണാഘോഷത്തില്‍ ഭക്ഷ്യ വിഷബാധ; സ്‌കൂളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി

60 വിദ്യാര്‍ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Published

|

Last Updated

കോതമംഗലം | ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്ത് പായസം കുടിച്ച നിരവധി വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ നെല്ലിക്കുഴി ഗ്രീന്‍വാലി സ്‌കൂളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി.

60 വിദ്യാര്‍ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതേ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് സ്‌കൂളില്‍ പരിശോധന നടത്തിയത്. രക്ഷിതാക്കള്‍ ആരോഗ്യവകുപ്പിനും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സ്‌കൂളിലെ കുടിവെള്ള സ്രോതസിനെതിരെ മാതാപിതാക്കള്‍ ഗുരുതര ആരോപണം ഉന്നയിച്ചു.