Connect with us

Ongoing News

സഊദിയയിൽ നിന്ന് സിറിയയിലേക്ക് ഫ്‌ളൈനാസ് നേരിട്ട് വിമാന സർവീസ് ആരംഭിക്കുന്നു

ആഭ്യന്തര യുദ്ധം മൂലം 14 വർഷം സിറിയയിലേക്കുള്ള വിമാന സർവീസുകൾ സഊദി നിർത്തിവെച്ചിരുന്നു

Published

|

Last Updated

റിയാദ് | സഊദിയിലെ ബഡ്‌ജറ്റ്‌ വിമാനക്കമ്പനിയായ ഫ്‌ളൈനാസ് സഊദിയിയിൽ നിന്ന് സിറിയയിലേക്ക്  നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുന്നു. ജൂൺ അഞ്ച് മുതലാണ് റിയാദിൽ നിന്ന് സിറിയൻ തലസ്ഥാനമായ  ഡമാസ്‌കസിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുന്നത്.

14 വർഷത്തെ ആഭ്യന്തര യുദ്ധം മൂലം സിറിയയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചിരുന്നു. 2024 ഡിസംബറിൽ മുൻ പ്രസിഡന്റ് ബഷർ അൽ-അസദിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിന് ശേഷമാണ് അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത്. സഹോദര രാജ്യമായ സിറിയയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് ഫ്‌ളൈനാസ് സി ഇ ഒയും മാനേജിംഗ് ഡയറക്ടറുമായ ബന്ദർ ബിൻ അബ്ദുർറഹ്മാൻ അൽ മുഹന്ന പറഞ്ഞു.

സഊദിയിലെ മറ്റൊരു ബജറ്റ് കാരിയറായ ഫ്ലൈഡീൽ ജൂലൈയിലും യുണൈറ്റഡ് അറബ് എമിറേറ്റ്സ് ആസ്ഥാനമായുള്ള ഫ്ലൈ ദുബൈ ജൂൺ ആദ്യ വാരത്തിലും  സർവീസുകൾ പുനരാരംഭിക്കും. സിറിയക്കെതിരായ ഉപരോധങ്ങൾ ഫലപ്രദമായി നീക്കിക്കൊണ്ട് യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ആഴ്ച ഉത്തരവുകൾ പുറപ്പെടുവിച്ചതോടെയാണ് വിമാന കമ്പനികൾ സിറിയയിലേക്ക് സർവീസുകൾ ആരംഭിക്കുന്നത്. സിറിയക്ക് മേലുള്ള സാമ്പത്തിക ഉപരോധങ്ങൾ നീക്കാൻ യൂറോപ്യൻ യൂനിയൻ വിദേശകാര്യ മന്ത്രിമാരും കഴിഞ്ഞ ആഴ്ചയിൽ  സമ്മതിച്ചിരുന്നു.

Latest