Connect with us

International

ദുബൈ- ടെല്‍ അവീവ് ഫ്‌ലൈ ദുബൈ വിമാനത്തിന് സഊദിയില്‍ അടിയന്തര ലാന്റിങ്; വിമാനം ഹൈജാക്ക് ചെയ്തതാണെന്ന വാര്‍ത്ത തള്ളി ഇസ്‌റാഈല്‍

ഫ്ലൈ ദുബായ് വിമാനം സഊദി അറേബ്യയിലേക്ക് തിരിച്ചുവിട്ടത് ഒരു ഹൈജാക്കിംഗ് സംഭവമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വക്താവ് വ്യക്തമാക്കി

Published

|

Last Updated

ദുബൈ|ദുബൈയില്‍ നിന്ന് ഇസ്‌റാഈലിലെ ടെല്‍ അവീവിലേക്ക് സഞ്ചരിച്ച ഫ്‌ലൈ ദുബൈ വിമാനത്തിന് സഊദി അറേബ്യയില്‍ എമര്‍ജന്‍സി ലാന്റിങ്. തബുക്കിലെ വിമാനത്താവളത്തിലാണ് വിമാനം അടിയന്തരമായി ഇറക്കിയതെന്നാണ് ലഭിക്കുന്ന വിവരം. ഈ വിമാനം ഹൈജാക്ക് ചെയ്തതാണെന്ന രീതിയില്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇത് ആശങ്കയ്ക്ക് വഴിവെച്ചിരുന്നു.

എന്നാല്‍ വിമാനം ഹൈജാക്ക് ചെയ്തെന്ന റിപ്പോര്‍ട്ട് തള്ളി ഇസ്‌റാഈല്‍ രംഗത്തെത്തി. ഫ്ലൈ ദുബായ് വിമാനം സഊദി അറേബ്യയിലേക്ക് തിരിച്ചുവിട്ടത് ഒരു ഹൈജാക്കിംഗ് സംഭവമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വക്താവ് വ്യക്തമാക്കി. വിമാനത്തില്‍ 180 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. സാങ്കേതിക പ്രശ്‌നമാണോ അതോ മറ്റ് സുരക്ഷാ കാരണങ്ങളാലാണോ അടിയന്തര ലാന്റിങ് നടത്തേണ്ടി വന്നതെന്ന് സാങ്കേതിക വിദഗ്ധര്‍ പരിശോധിച്ചു വരികയാണ്.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തിയ ബോയിംഗ് 737MAX8 ഫ്ലൈറ്റാണ് അടിയന്തരമായി ലാന്‍ഡ് ചെയ്തത്. ഫ്ലൈറ്റ് മറ്റൊരാളുടെ നിയന്ത്രണത്തിലാകുന്ന 7500 കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെയാണ് ഫ്ലൈറ്റ് ഹൈജാക്ക് നടന്നതായുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നത്.

സഊൗദിയിലെ പരിശോധനകള്‍ക്ക് ശേഷം യാത്രക്കാരുമായി വിമാനം തിരികെ ദുബൈയിലേക്ക് തന്നെ പറക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റ് ഔദ്യോഗിക വിശദീകരണങ്ങള്‍ ലഭ്യമായിട്ടില്ല.

Content Highlights:
A Flydubai flight from Dubai to Tel Aviv made an emergency landing in Tabuk, Saudi Arabia. Reports of a potential hijacking surfaced after a code 7500 squawk, but Israel officially dismissed the rumors. Officials are inspecting the Boeing 737 MAX 8 as arrangements are made to return to Dubai.

 

---- facebook comment plugin here -----

Latest