Kerala
പ്രളയ സാധ്യത: നദീ തീരങ്ങളില്‍ പുതിയ മുന്നറിയിപ്പ്
സംസ്ഥാന ജലസേചന വകുപ്പും കേന്ദ്ര ജല കമ്മീഷനും ആണ് ജലനിരപ്പ് ഉയര്‍ന്ന നദികളില്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചത്

തിരുവനന്തപുരം | സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ പ്രളയ സാധ്യത കണക്കിലെടുത്ത് വിവിധ നദികകളുടെ സമീപവാസികള്‍ക്കുള്ള മുന്നറിയിപ്പ് പുതുക്കി. അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പും കേന്ദ്ര ജല കമ്മീഷനും ജലനിരപ്പ് ഉയര്‍ന്ന നദികളില്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചു.
ഒരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം. അപകടരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍ നദിയിലെ മധുര് സ്റ്റേഷനിലും മഞ്ചേശ്വരം നദി സ്റ്റേഷനിനും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
റെഡ് അലര്‍ട്ട് -കാസറഗോഡ് : മഞ്ചേശ്വരം (മഞ്ചേശ്വരം സ്റ്റേഷന്), മൊഗ്രാല്‍ (മധുര് സ്റ്റേഷന്). ഓറഞ്ച് അലര്‍ട്ട് -കണ്ണൂര്‍ : പെരുമ്പ (കൈതപ്രം റിവര്‍ സ്റ്റേഷന്). കാസറഗോഡ് : ഉപ്പള (ഉപ്പള സ്റ്റേഷന്), നീലേശ്വരം (ചായ്യോം റിവര്‍ സ്റ്റേഷന്).പത്തനംതിട്ട : മണിമല (തോന്ദ്ര സ്റ്റേഷന്). മഞ്ഞ അലര്‍ട്ട് -തിരുവനന്തപുരം : വാമനപുരം (മൈലംമൂട് സ്റ്റേഷന്), നെയ്യാര്‍ (അരുവിപ്പുറം സ്റ്റേഷന്), കരമന (വെള്ളൈകടവ് സ്റ്റേഷന്). കൊല്ലം : പള്ളിക്കല്‍ (ആനയടി സ്റ്റേഷന്). പത്തനംതിട്ട : പമ്പ (ആറന്മുള സ്റ്റേഷന്), അച്ചന്‍കോവില്‍ (കല്ലേലി, കോന്നി സ്റ്റേഷന്), പമ്പ (മടമണ്‍ സ്റ്റേഷന്).ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്).എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്), തൃശൂര്‍ : കരുവന്നൂര്‍ (കുറുമാലി, കരുവന്നൂര്‍ സ്റ്റേഷന്).കണ്ണൂര്‍ : കവ്വായി (വെല്ലൂര്‍ റിവര്‍ സ്റ്റേഷന്),കാസറഗോഡ് : കരിയങ്കോട് (ഭീമനടി സ്റ്റേഷന്).
അതിതീവ്രമഴയ്ക്കും അതിശക്തമായ കാറ്റിനും സാധ്യത തുടരുന്നു. മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള അഞ്ച് വടക്കന്‍ ജില്ലകളില്‍ അതിതീവ്ര മഴ സാധ്യതയായ റെഡ് അലര്‍ട്ട് തുടരുകയാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം മുതല്‍ കോട്ടയം വരെ യെല്ലോ അലര്‍ട്ടുമുണ്ട്. കേരളത്തില്‍ പടിഞ്ഞാറന്‍-വടക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് 60 കി മീ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കാം.