Connect with us

Career Notification

ഒന്നാംഘട്ട ബിരുദതല പ്രാഥമിക പരീക്ഷ; ഒക്ടോബര്‍ 23 ന്, അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍

Published

|

Last Updated

തിരുവനന്തപുരം | ബിരുദം അടിസ്ഥാന യോഗ്യതയായിട്ടുള്ള തസ്തികളിലേക്കുള്ള പ്രാഥമിക പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പി എസ് സി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചതാണ് വിവരം. ഒക്ടോബര്‍ 23 നാണ് ഒന്നാംഘട്ട ബിരുദതല പ്രാഥമിക പരീക്ഷ നടക്കുക. ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ സന്ദര്‍ശിച്ച് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം.

നവംബര്‍ മാസത്തില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷകള്‍ പുനക്രമീകരിച്ചിട്ടുണ്ട്. 2021 നവംബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലാണിത്. പരിഷ്‌കരിച്ച പരീക്ഷാ കലണ്ടര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും പി എസ് സി അറിയിച്ചു. കഴിഞ്ഞ ദിവസം വിവിധ വകുപ്പുതല പരീക്ഷകളും പി എസ് സി മാറ്റിവച്ചിരുന്നു. പുതുക്കിയ അഡ്മിഷന്‍ കാര്‍ഡ് വെബ്‌സൈറ്റിലുണ്ട്.

 

Latest