Malappuram
റമസാനിലെ ആദ്യവെള്ളിയാഴ്ച;നാളെ മഅദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ വിവിധ ആത്മീയ പരിപാടികള്‍
മഅദിന്‍ ഗ്രാന്റ്് മസ്ജിദില്‍ ഇഅ്തികാഫ് ജല്‍സ, ചരിത്രപഠനം, കര്‍മശാസ്ത്ര പാഠങ്ങള്‍, ഹദീസ് പഠനം, ഹിസ്ബ് ക്ലാസ് എന്നിവ ആരംഭിച്ചിട്ടുണ്ട്.
മലപ്പുറം | മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ റമസാന്‍ 27-ാം രാവില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ പന്തല്‍ കാല്‍നാട്ടല്‍ കര്‍മം നാളെ വൈകുന്നേരം 4 ന് കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി എ പി അബ്ദുല്‍ കരീം ഹാജി ചാലിയം നിര്‍വ്വഹിക്കും. സമസ്ത സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിക്കും.
സമസ്ത സെക്രട്ടറി പി. ഇബ്റാഹീം ബാഖവി മേല്‍മുറി, കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മുസ്തഫ കോഡൂര്‍, മഅദിന്‍ സെക്രട്ടറി പരി മാനുപ്പ ഹാജി, എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ വി അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ദുല്‍ഫുഖാര്‍ അലി സഖാഫി, സൈനുദ്ധീന്‍ നിസാമി കുന്ദമംഗലം, ശൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ് എന്നിവര്‍ സംബന്ധിക്കും.
റമളാനിലെ ആദ്യത്തെ വെള്ളിയാഴ്ച ദിനമായ നാളെ രാവിലെ 8മുതല്‍ മഅദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ നടക്കുന്ന വിവിധ ആത്മീയ ചടങ്ങുകള്‍ നടക്കും. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. ജുമുഅ കര്‍മങ്ങള്‍ ഭിന്നശേഷി പണ്ഡിതരാണ് നിര്‍വഹിക്കുന്നത്. വാങ്ക്, മആശിറ കര്‍മങ്ങള്‍ക്ക്് ഹാഫിള് ഉമറുല്‍ അഖ്സം കാപ്പാട്, ഖുത്വുബക്ക് ഹാഫിള് ശബീര്‍ അലി അദനി പോത്തന്നൂര്‍, പ്രഭാഷണത്തിന് ഹാഫിള് സിനാന്‍ പെരുവള്ളൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരിയുടെ നേതൃത്വത്തില്‍ പ്രാര്‍ഥനാ സദസ്സ് നടക്കും.
മഅദിന്‍ ഗ്രാന്റ്് മസ്ജിദില്‍ ഇഅ്തികാഫ് ജല്‍സ, ചരിത്രപഠനം, കര്‍മശാസ്ത്ര പാഠങ്ങള്‍, ഹദീസ് പഠനം, ഹിസ്ബ് ക്ലാസ് എന്നിവ ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ 10മുതല്‍ 12വരെ നടക്കുന്ന വനിതാ വിജ്ഞാന വേദിയോടെ ഹോം സയന്‍സ് ക്ലാസിന് തുടക്കമാകും. പത്ത് ദിനങ്ങളിലായി നടക്കുന്ന പരിപാടിയില്‍ സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി അരീക്കോട് പ്രഭാഷണം നടത്തും.



