Kerala
ചെല്ലാനം ഹാര്‍ബറില്‍ തീപ്പിടിത്തം; വള്ളങ്ങളും തട്ടുകടകളും കത്തിനശിച്ചു
ഹാര്‍ബറിന് സമീപത്ത് കൂടിക്കിടന്നിരുന്ന കരിയിലകളില്‍ നിന്നാണ് തീ പടര്‍ന്നത്.
കൊച്ചി | എറണാകുളത്തെ ചെല്ലാനം ഹാര്‍ബറില്‍ തീപ്പിടിത്തത്തില്‍ വള്ളങ്ങളും തട്ടുകടകളും കത്തിനശിച്ചു. ഇന്ന് രാത്രിയാണ് തീപ്പിടിത്തമുണ്ടായത്. ആളപായമില്ല.
ഹാര്‍ബറിന് സമീപത്ത് കൂടിക്കിടന്നിരുന്ന കരിയിലകളില്‍ നിന്നാണ് തീ പടര്‍ന്നത്. തൊട്ടടുത്ത് അറ്റകുറ്റപ്പണിക്കായി നിര്‍ത്തിയിട്ടിരുന്ന ഫൈബര്‍ വള്ളങ്ങളിലേക്കും കടകളിലേക്കും തീ വ്യാപിക്കുകയായിരുന്നു.
ഉണങ്ങിയ മരത്തിന്റെ ഇലകള്‍ക്ക് ആരോ തീയിട്ടതാണെന്നാണ് വിവരം. അരൂര്‍, മട്ടാഞ്ചേരി എന്നിവിടങ്ങളില്‍ നിന്ന് അഗ്നിശമനസേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.
---- facebook comment plugin here -----




