Connect with us

International

നിര്‍ദേശം പാലിക്കുന്നില്ല, ദുരുപയോഗം ചെയ്യുമെന്നും ആശങ്ക; 'എക്‌സ്' നിരോധിച്ച് പാക്കിസ്ഥാന്‍

ബുധനാഴ്ച കോടതിയില്‍ എഴുതി നല്‍കിയ സത്യവാങ്മൂലത്തിലാണ്, എക്‌സിന്റെ നിരോധനത്തെപ്പറ്റി സര്‍ക്കാര്‍ വെളിപ്പെടുത്തിയത്.

Published

|

Last Updated

ന്യൂഡല്‍ഹി |  സാമൂഹിക മാധ്യമമായ എക്‌സിന് നിരോധമേര്‍പ്പെടുത്തി ് പാക്കിസ്താന്‍. രാജ്യസുരക്ഷ സംബന്ധിച്ച ആശങ്ക കണക്കിലെടുത്താണ് നിരോധനമെന്നാണ് ് പാക്ക് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച കോടതിയില്‍ എഴുതി നല്‍കിയ സത്യവാങ്മൂലത്തിലാണ്, എക്‌സിന്റെ നിരോധനത്തെപ്പറ്റി സര്‍ക്കാര്‍ വെളിപ്പെടുത്തിയത്.

പാകിസ്താന്‍ സര്‍ക്കാരിന്റെ നിയമാനുസൃത നിര്‍ദേശങ്ങള്‍ പാലിക്കുന്നതിലും പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിലും എക്‌സ് പരാജയപ്പെട്ടത് നിരോധനം ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് നയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പാകിസ്താന്‍ അധികൃതരുമായി സഹകരിക്കാന്‍ സോഷ്യല്‍ മീഡിയ കമ്പനി വിമുഖത പ്രകടിപ്പിച്ചതായി മന്ത്രാലയം ആരോപിച്ചു.

ഫെബ്രുവരി പകുതി മുതലേ എക്‌സ് ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്നു പാക്കിസ്ഥാനിലെ ഉപയോക്താക്കള്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണം ഉണ്ടായിരുന്നില്ല.

 

Latest